എഡിറ്റര്‍
എഡിറ്റര്‍
‘സ്വന്തം വീട്ടുകാര്‍ അംഗീകരിക്കുമോ ഈ സമരത്തെ’; ചുംബന സമരത്തിനെതിരെ കോടിയേരി
എഡിറ്റര്‍
Thursday 9th March 2017 7:27pm

 

 

തിരുവനന്തപുരം: സദാചാര ഗുണ്ടായിത്തിനെതിരെ കൊച്ചിയില്‍ നടന്ന ചുംബന സമരത്തെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം വീട്ടുകാരെങ്കിലും ചുംബന സമരമെന്ന ഈ പ്രതിഷേധ രീതിയെ അംഗീകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടിയേരി പറഞ്ഞു.


Also read  ‘സിനിമയിലെ ജാതി വേര്‍തിരിവ് മൂന്ന് വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞു’; സ്വയം നടനാണെന്ന് പറയാനുള്ള അധികാരം തനിക്കില്ലെന്നും വിനായകന്‍


സദാചാര ഗുണ്ടായിസത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ പൊതു സമൂഹത്തിന് അംഗീകാരമുള്ളതാകണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഇന്നലെ മറൈന്‍ഡ്രൈവില്‍ യുവതീ യുവാക്കളെ മര്‍ദ്ദിച്ച ശിവസേന നടപടിയില്‍ പ്രതിഷേധിച്ച് കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ ചുംബനസമരം നടത്തിയ സാഹചര്യത്തിലാണ് കോടിയേരി പ്രതിഷേധ രീതിക്കെതിരെ രംഗത്ത് വന്നത്.

ശിവസേന നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ഡി.വൈ.എഫ്.ഐയുടേയും എസ്.എഫ്.ഐയുടേയും നേതൃത്വത്തില്‍ മറൈന്‍ഡ്രൈവില്‍ പ്രതിഷേധ സംഗമം നടന്നിരുന്നു സ്‌നേഹ ഇരുപ്പ് എന്ന പേരിലായിരുന്നു ഇടത് സംഘടനകളുടെ പ്രതിഷേധം.

കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ പ്രതിഷേധ സംഗമത്തിന് പൊലീസ് അനുമതി ലഭിച്ചിരുന്നില്ല. ഇന്നലെ ശിവസേന പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയപ്പോള്‍ പൊലീസ് കാഴ്ചകാരായി നോക്കി നില്‍ക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞിരുന്നു. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്നലെ തന്നെ ആഭ്യന്തര വകുപ്പ് നടപടിയും സ്വീകരിച്ചിരുന്നു.

Advertisement