പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം ജിഷ സംഭവത്തെ ഓര്‍മ്മിപ്പിക്കുന്നെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാളായാര്‍ അട്ടക്കുളങ്ങരയിലെ കുട്ടികളുടെ വീട് സന്ദര്‍ശിച്ച ഷേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് കോടിയേരിയുടെ പ്രതികരണം.


Also read ‘താങ്കളുടെ മനോനില തകരാറിലാണെന്ന് ഞാന്‍ മനസിലാക്കുന്നു’; ജസ്റ്റിസ് കര്‍ണ്ണന് തുറന്ന കത്തുമായി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനി


കുട്ടികളുടെ കുടുംബത്തിന് വാസയോഗ്യമായ വീട് ലഭ്യമാക്കുന്നതിനായി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കേടിയേരി വ്യക്തമാക്കി. ആദ്യ കുട്ടി പീഡനത്തിനിരയായാണ് മരണപ്പെട്ടതെന്നറിഞ്ഞിട്ടും പൊലീസ് കൃത്യവിലോപം കാട്ടിയെന്നത് ഗൗരവുള്ള വിഷയമാണ്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പീഡന കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ ഇപ്പോള്‍ പൊലീസ് കൃത്യമായി നടപടിയെടുക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ചത് പള്ളിയിലെ വികാരിയാണ് എന്നിട്ടും അയാള്‍ക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ നടപടി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചയാളെ പൊലീസ് കൃത്യമായി അറസ്റ്റു ചെയ്യുകയായിരുന്നെന്നും കോടിയേരി പറഞ്ഞു.