Categories

മാധ്യമങ്ങള്‍ ധര്‍മം മ­റ­ന്നു­വെന്ന് കൊടിയേരി

kodiyeri-rw1തിരുവനന്തപു­രം: മുന്‍കാലത്ത്­ മാധ്യമങ്ങള്‍ സമൂഹത്തില്‍ നിര്‍വഹിച്ചിരുന്ന ധര്‍മ്മം ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ നിര്‍വഹിക്കുന്നില്ലെന്ന്­ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്­ണന്‍.എഴുതുന്ന കാര്യങ്ങള്‍ സത്യമെന്ന് ഉറപ്പിക്കാന്‍ ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ ശ്രമി­ക്കു­ന്നില്ല. ഗവര്‍­മെണ്ട്­ മോ­ഡല്‍­ സ്­കൂള്‍­ ശതാ­ബ്­ദി­ ആഘോ­ഷങ്ങളു­ടെ മാ­ധ്യ­മ സെമി­നാര്‍­ ഉദ്­ഘാ­ടനം­ ചെയ്യു­കയാ­യി­രു­ന്നു­ അദ്ദേഹം.­

അല്‍­പാ­യു­സു­ള്ള ഗോസിപ്പ് വാര്‍ത്തകള്‍ക്കാണ് മാധ്യമങ്ങള്‍ ഇന്ന് പ്രാധാന്യം നല്‍കു­ന്നത്. കോടി­യേ­രി പ­റ­ഞ്ഞു. ഒരു കാലത്ത് ഇത്തരം എഴുത്തിനെ മഞ്ഞപത്ര പ്രവര്‍ത്തനം എന്നാണ് വിശേഷിപ്പിച്ചിരു­ന്നത്. തെറ്റു­കള്‍­ക്കെതി­രെ മാ­ധ്യ­മങ്ങള്‍­ ചൂ­ണ്ടു­വി­രല്‍­ നീ­ട്ടണം.­ ഒരു­ വി­രല്‍­ നീ­ട്ടു­മ്പോള്‍­ മറ്റു­ നാ­ലു­ വി­രലു­കളും­ നമു­ക്കെതി­രെയാ­ണ്­ തി­രി­ഞ്ഞി­രി­ക്കു­ന്നതെന്ന്­ മാ­ധ്യ­മങ്ങള്‍­ ഓര്‍­ക്കേ­ണ്ട­തു­ണ്ട്. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് പകരം വസ്തുതാപരമായി വാര്‍ത്തകള്‍ ജനമധ്യത്തിലെത്തിച്ച് സമൂഹത്തെ ചലനാത്മകമാക്കുക എ­ന്ന­താണ മാധ്യമങ്ങള്‍ ധര്‍മം കോടിയേരി പറഞ്ഞു.

Comments are closed.