തിരുവനന്തപു­രം: അമിതാഭ് ബച്ചനെ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കുന്നത് സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്ന് ടൂ­റിസം മന്ത്രി കോടിയേരി ബാലകൃ­ഷ്­ണന്‍ . അനൗപചാരികമായി ചര്‍­ച്ചകള്‍ നടത്തുന്നതിനിടെയാണു വിവാദങ്ങള്‍ ഉണ്ടായത്.

ബച്ചന്റെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ബച്ചനുമായി ആശയവിനിമയം സര്‍ക്കാരെന്ന നി­ലയില്‍ നടത്തിയിട്ടില്ല. ഇത് സംബന്ധിച്ചുയര്‍ന്ന വിവാദങ്ങള്‍ പരി­ഗണിച്ച ശേഷമായി­രിക്കും തീരുമാനം എടുക്കുക­യെന്നും മന്ത്രി പ­റഞ്ഞു. നിയമസഭയില്‍ കെ ബാബു എം എല്‍ എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറായ അമിതാഭ് ബ­ച്ച­നെ കേ­ര­ള­ത്തി­ന്റെ ബ്രാന്‍ഡ് അംബാ­സ­ഡ­റാ­ക്കേ­ണ്ട­തി­ല്ലെ­ന്ന് സി പി ഐ എം കേ­ന്ദ്ര നേ­തൃത്വം വ്യ­ക്ത­മാ­ക്കി­രുന്നു.