Categories

കോടിയേരി ബാലകൃഷണനെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

കൊല്‍ക്കത്ത: ജ്യോതി ബസുവിന്റെ അന്ത്യയാത്ര അനുഗമിച്ച ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കുഴഞ്ഞു വീണു. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

പശ്ചിമബംഗാള്‍ നിയമസഭാ മന്ദിരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോഴായിരുന്നു സംഭവം. സി പി ഐ എം പി ബി അംഗം കൂടിയായ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പരിശോധനക്ക് വിധേയനാക്കി. കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടിയേരിയെ പിന്നീട് ഗസ്റ്റ് സൗസിലേക്ക് മാറ്റി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.