Categories

Headlines

കൊ­ടി­ക്കു­ന്നില്‍ സു­രേ­ഷി­ന്റെ തി­ര­ഞ്ഞെ­ടു­പ്പ് റ­ദ്ദാ­ക്കി

കൊ­ച്ചി: കൊ­ടി­ക്കു­ന്നില്‍ സു­രേ­ശി­ന്റെ ലോ­ക്‌സഭാ തി­ര­ഞ്ഞെ­ടു­പ്പ് ഹൈ­ക്കോട­തി റ­ദ്ദാക്കി. സംവ­ര­ണ മ­ണ്ഡ­ല­ത്തില്‍ മ­ത്സ­രി­ക്കാന്‍ സു­രേ­ഷി­നെ അ­ധി­കാ­ര­മി­ല്ലെ­ന്ന് കോട­തി ചൂ­ണ്ടി­ക്കാട്ടി. എ­തിര്‍ സ്ഥാ­നാര്‍­ഥി സി പി ഐ­യിലെ ആര്‍ എ­സ് അ­നിലും മ­റ്റ് ര­ണ്ട് പേരും നല്‍കി­യ ഹര­ജി പ­രി­ഗ­ണി­ച്ചാ­ണ് ജ­സ്­റ്റി­സ് ശ­ശി­ധ­രന്‍ ന­മ്പ്യാ­രുടെ ഉ­ത്ത­ര­വ്.

സു­രേ­ഷി­ന്റെ ജാ­തി സര്‍­ട്ടി­ഫിക്ക­റ്റ് സ്വീ­കാ­ര്യ­മ­ല്ലെ­ന്ന് കോട­തി ചൂ­ണ്ടി­ക്കാ­ട്ടി. പ­രി­വര്‍ത്തി­ത ക്രൈ­സ്­ത­വന്‍ എ­ന്നാ­ണ് കൊ­ടി­ക്കു­ന്നി­ന്റെ സര്‍­ട്ടി­ഫി­ക്ക­റ്റില്‍ രേ­ഖ­പ്പെ­ടു­ത്തി­യി­രു­ന്ന­ത്. പ­രി­വര്‍ത്തി­ത ക്രൈ­സ്­തവ­ന് സംവ­ര­ണ മ­ണ്ഡ­ല­ത്തില്‍ മ­ത്സ­രി­ക്കാന്‍ ക­ഴി­യി­ല്ലെ­ന്ന് കോ­ട­തി ചൂ­ണ്ടി­ക്കാട്ടി.

മാ­വേ­ലിക്കര മ­ണ്ഡ­ല­ത്തില്‍ നി­ന്നാ­ണ് സു­രേ­ഷ് തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടത്. തി­ര­ഞ്ഞെ­ടു­പ്പ് സ­മയ­ത്ത് ത­ന്നെ സു­രേ­ഷി­ന്റെ ജാ­തി സം­ബ­ന്ധി­ച്ച് പ്ര­ശ്‌­നം ഉ­ട­ലെ­ടു­ത്തി­രുന്നു. എ­ന്നാല്‍ അ­ന്ന് തി­ര­ഞ്ഞെ­ടു­പ്പില്‍ മ­ത്സ­രി­ക്കാന്‍ ക­മ്മീ­ഷന്‍ അ­നു­വാ­ദം നല്‍­കു­ക­യാ­യി­രു­ന്നു.

2009ലെ ലോ­ക്‌സഭാ തി­ര­ഞ്ഞെ­ടു­പ്പില്‍ ആര്‍ എസ് അനിലിനെ 45,059 വോട്ടിനാണ് കൊടിക്കുന്നില്‍ പരാജയപ്പെടുത്തിയത്. നേരത്തെ 1989, 91, 96, 99 വര്‍ഷങ്ങളില്‍ ലോക്‌­സസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ 1998, 2004 വര്‍ഷങ്ങളില്‍ പരാജയപ്പെട്ടു.

എ ഐ സി സി സെക്രട്ടറിയായ കൊടിക്കുന്നില്‍ ലോക്‌­സഭയുടെ വിവിധ സമിതികളില്‍ അംഗമായിരുന്നു. നിലവില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ ക്ഷേമത്തിനും ഗ്രാമവികസനത്തിനുമുള്ള പാര്‍ലമെന്ററി സമിതിയില്‍ അംഗമാണ്.

വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെ പി സി സിയുമായി ആലോചിച്ച് തുടര്‍നടപടിയെടുക്കുമെന്നും സുരേഷ് പറഞ്ഞു. സാമൂഹ്യ നീതി വിജയിച്ചെന്ന് കോടതിവിധിയെക്കുറിച്ച് ആര്‍ എസ് അനില്‍ പ്രതികരിച്ചു. വിധി പഠിച്ചശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.