Categories

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ജാതി മനോഭാവം നിലനില്‍ക്കുന്നു: കൊടിക്കുന്നില്‍ സുരേഷ്

kodikkunnil-suresh


കേരളത്തിനേക്കാള്‍ ജാതിമേല്‍ക്കോയ്മ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തും പാര്‍ലമെന്ററി നേതൃരംഗത്തും മുഖ്യമന്ത്രി സ്ഥാനത്തും വരെ ദലിത് ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ എത്തുന്നുണ്ട്.


തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ജാതി മനോഭാവം ഉള്ളവരുണ്ടന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. ഇക്കൂട്ടരുടെ മനോഭാവം മാറുമെന്ന് വിശ്വസിക്കുന്നില്ല. ഇവിടെ താക്കോല്‍ സ്ഥാനങ്ങളില്‍ ദലിത് ആദിവാസി വിഭാഗങ്ങള്‍ക്ക് ഇടമില്ലെന്നു പറഞ്ഞ കൊടിക്കുന്നില്‍ കര്‍ണാടക, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതിയെന്നും കൂട്ടിച്ചേര്‍ത്തു.

കേരളത്തിനേക്കാള്‍ ജാതിമേല്‍ക്കോയ്മ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തും പാര്‍ലമെന്ററി നേതൃരംഗത്തും മുഖ്യമന്ത്രി സ്ഥാനത്തും വരെ ദലിത് ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ എത്തുന്നുണ്ട്. കര്‍ണാടകയിലെ പിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും ഒരാളാണ്. കേരളത്തില്‍ അങ്ങനെ ചിന്തിക്കാന്‍ സാധിക്കുമോ എന്നും കൊടിക്കുന്നില്‍ ചോദിച്ചു.


Also read ടി.പി വധക്കേസിലെ പ്രതികള്‍ക്ക് പരോളനുവധിക്കാത്തതിനെതിരെ പി. ജയരാജന്‍


രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെതിരെയും കൊടിക്കുന്നില്‍ പ്രതികരിച്ചു. ഡി.സി.സി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചുള്ള ഉമ്മന്‍ ചാണ്ടിയുടെ പോക്ക് ശരിയല്ലെന്നായിരുന്നു കൊടിക്കുന്നില്‍ പറഞ്ഞത്. ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തി കലാപത്തിലേക്ക് പോകരുതെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.

സംഘടനാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കാനിടയില്ലെന്നും നിലപാട് പുനപരിശോധിച്ച് ഉമ്മന്‍ചാണ്ടി രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കണമെന്നും പറഞ്ഞ കൊടിക്കുന്നില്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം പാര്‍ട്ടിക്കും രാഷ്ട്രീയകാര്യ സമിതിക്കും ആവശ്യമാണെന്നും  പരാതികള്‍ വരുമ്പോള്‍ ഹൈക്കമാമാന്‍ഡിനെ സമീപിച്ച് അവ പരിഹരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

Tagged with: