Categories

കേ­സി­ന് പി­ന്നില്‍ കോണ്‍­ഗ്ര­സ് നേ­താക്കള്‍

ന്യൂദല്‍­ഹി: ത­ന്റെ തി­ര­ഞ്ഞെ­ടു­പ്പി­നെ­തി­രെ ഉ­യര്‍­ന്ന പ­രാ­തി­ കോ­ട­തി­യി­ലെ­ത്തി­യ­തി­ന് പി­ന്നില്‍ ചില കോണ്‍­ഗ്ര­സ് നേ­താ­ക്ക­ളാ­ണെന്ന് കൊ­ടി­ക്കു­ന്നില്‍ സു­രേഷ്. ഇപ്പോള്‍ ഉയര്‍ന്ന പരാതിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നി­ട്ടുണ്ട്. കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കളും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ രാഷ്ടീയമായ വളര്‍ച്ചയില്‍ അസൂയയുള്ള ഒരുപാടു പേര്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെയു­ണ്ട്. ഈ വി­ഷ­ത്തില്‍ കെ പി സി സി­ക്ക് പ­രാ­തി നല്‍­കി­യി­രു­ന്നെ­ങ്കിലും പ­രി­ഗ­ണി­ച്ചില്ല.

ചി­ല കെ പി സി സി അം­ഗ­ങ്ങ­ളും ത­നി­ക്കെ­തി­രെ പ്ര­വര്‍­ത്തി­ച്ചി­ട്ടുണ്ട്. ഇ­വ­രുടെ പിന്തുണയോടെയാണ് ഇപ്പോഴത്തെ കേസെന്നു സംശയിക്കു­ന്നു­. അടൂരിലും മാവേലിക്കരയിലും മത്സരിക്കാന്‍ ആഗ്രഹിച്ചവരാണ് തനിക്കെതിരെ തോ­റ്റ സി പി ഐ സ്ഥാനാര്‍ഥിയുമായി ചേര്‍ന്നു ഗൂഢാലോചന നടത്തി തന്നെ താഴെയിറക്കാന്‍ ശ്ര­മി­ച്ച­തെന്നും അ­ദ്ദേ­ഹം പ­റഞ്ഞു. മാ­വേ­ലി­ക്ക­ര­യില്‍ നി­ന്നുള്ള കൊ­ടി­ക്കു­ന്നി­ലി­ന്റെ ലോ­കസഭാ തി­ര­ഞ്ഞെ­ടു­പ്പ് ഹൈ­ക്കോട­തി അ­സാ­ധു­വാ­ക്കി­യി­രുന്നു.

തന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അ­പ്പീല്‍ നല്‍­കു­മെന്ന് കൊടിക്കുന്നില്‍ അറിയിച്ചു. ഇ­ക്കാര്യം പാര്‍­ട്ടി ഹൈ­ക്ക­മാന്റു­മായും സംസ്ഥാ­ന നേ­താ­ക്ക­ളു­മാ­യും ചര്‍­ച്ച ചെ­യ്യും. വിധിപ്പകര്‍പ്പ് ലഭിച്ചശേഷമേ ഭാവി നടപടികള്‍ സ്വീകരി­ക്കു­മെന്നും അ­ദ്ദേഹം പറഞ്ഞു.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുമ്പു തന്നെ തനിക്കെതിരെ ഓപ്പണ്‍ പെറ്റീഷന്‍ നല്‍കിയിരുന്നു. അതു തള്ളിയ ശേഷമാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. തനിക്കെതിരെ ഗൂഢാലോചന നടന്നു എന്നതു വളരെ വ്യക്തമാണ്. ദളിത് വിഭാഗത്തിലെ ഒരാള്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് അംഗമായതിലും എ ഐ സി സിയുടെ സെക്രട്ടറി സ്ഥാനത്തു വരെ എത്തിയതിലും അ­സൂയയുള്ള ഒട്ടേറെ പേ­രു­ണ്ടെന്നും അദ്ദേഹം ആരോപിച്ചു.തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ കെ പി സി സിക്ക് ഇതിനെക്കുറിച്ച് പരാതി നല്‍കിയിരുന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.