Categories

കൊ­ടി­ക്കു­ന്നി­ലി­ന്റെ തി­ര­ഞ്ഞെ­ടുപ്പ്: വി­ധി­ക്ക് സ്റ്റേ

കൊച്ചി: കൊ­ടി­ക്കു­ന്നില്‍ സു­രേ­ഷി­ന്റെ തി­ര­ഞ്ഞെ­ടു­പ്പ് റ­ദ്ദാക്കിയ കോട­തി ഉ­ത്ത­ര­വി­ന് ഉ­പാ­ധി­ക­ളോ­ടെ സ്‌റ്റേ. ഹൈ­ക്കോ­ട­തി­യു­ടെ­താ­ണ് ന­ട­പടി. പാര്‍­ലി­മെന്റില്‍ പ­ങ്കെ­ടു­ക്കു­ന്ന­തി­ന് ത­ട­സ­മി­ല്ലെ­ങ്കിലും വോ­ട്ടെ­ടു­പ്പില്‍ പ­ങ്കെ­ടു­ക്കാന്‍ പാ­ടി­ല്ലെ­ന്ന് ഹൈ­ക്കോട­തി ഉ­പാ­ധി വെ­ച്ചി­ട്ടു­ണ്ട്. പാര്‍­ലി­മെന്റ് ആ­നു­കൂ­ല്യ­ങ്ങള്‍ കൈ­പ­റ്റ­രു­തെന്നും കോട­തി വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ട്.

മാ­വേ­ലി­ക്കര ലോ­കസ­ഭാ മ­ണ്ഡ­ല­ത്തി­ലെ തി­ര­ഞ്ഞെ­ടു­പ്പാ­ണ് ക­ഴി­ഞ്ഞ ദിവ­സം റ­ദ്ദാ­ക്കി­യി­രു­ന്നത്. വി­ധി­യില്‍ സു­പ്രീം കോ­ട­തി­യില്‍ അ­പ്പീല്‍ നല്‍­കു­ന്ന­തി­ന് സമ­യം നല്‍­കു­ന്ന­തി­ന് സമ­യം നല്‍­കാ­നാ­ണ് സ്‌­റ്റേ അ­നു­വ­ദി­ച്ച­ത്. ജസ്റ്റിസ് ശശിധരന്‍ നാ­യ­രാ­ണ് സ്റ്റേ ഉ­ത്തര­വ് പ്ര­ഖ്യാ­പി­ച്ചത്.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ അതില്‍ പങ്കെടു­ക്കേണ്ടതുണെ്ടന്നും പാര്‍ലമെന്റിന്റെ പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമാണെന്നും കൊടിക്കുന്നില്‍ സുരേഷ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഇത്തരം കമ്മിറ്റികളിലെ അംഗത്വം സ്റ്റേ കാലയളവില്‍ നിലനില്‍ക്കുന്നതല്ലെന്നാണ് കോടതി വിധി.

പട്ടികജാതി, വര്‍ഗ വിഭാഗത്തിനു സംവരണം ചെയ്ത മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ നി­ന്നുള്ള കൊ­ടി­ക്കു­ന്നി­ലി­ന്റെ തി­ര­ഞ്ഞെ­ടു­പ്പ് അ­സാ­ധു­വാ­ണെ­ന്നാ­യി­രു­ന്നു ഹൈ­ക്കോട­തി വിധി. സുരേഷിനെ ചേരമര്‍/ പുലയ അംഗമായി കാണാനാവില്ലെന്നും, ക്രിസ്ത്യാനിയായി മാത്രമേ കാണാനാകൂ എന്നും കോടതി വിലയിരു­ത്തി­യി­രുന്നു.

കൊ­ടി­ക്കു­ന്നി­ലിന്റെ മാതാപിതാക്കള്‍ ക്രിസ്ത്യാനിയായതോടെ അവരുടെ ആദ്യ ജാതി അംഗത്വം നഷ്ടമായതായി കോടതി വ്യക്തമാക്കി. അവര്‍ക്കുണ്ടായ കുട്ടികള്‍ വീണ്ടും മ­തം മാറുന്നതുവരെ മാതാപിതാക്കളുടെ ആദ്യ ജാതിയില്‍ അംഗത്വം അവകാശപ്പെടാനാവില്ല. കൊടിക്കുന്നില്‍ അവകാശപ്പെടുന്ന തരത്തില്‍ തിരികെ മതംമാറ്റം നടന്നാല്‍ പോലും ഹിന്ദു മതത്തിലേക്കുള്ള മടങ്ങി വരവേ ആകൂ, ഏതെങ്കിലും പ്രത്യേക ജാതിയിലേക്കല്ല. ക്രിസ്ത്യാനിയായിരിക്കെ സ്‌കൂള്‍ റജിസ്റ്ററില്‍ ‘ചേരമര്‍ എന്നു രേഖപ്പെടുത്തിയതു സ്വീകാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

ലോക്‌സഭയിലേക്ക് ഏഴു തവണ മല്‍സരിച്ച സുരേഷ് നാലുവട്ടം അടൂരില്‍ നിന്നും ഒരു തവണ മാവേലിക്കരയില്‍ നിന്നുമാണ് ലോക്‌സഭയിലെത്തിയത്. ആദ്യ വട്ടം (1989) പരാതിയുണ്ടായെങ്കിലും അന്നു വരണാധികാരി അതു തള്ളി. 91ല്‍ മുതിര്‍ന്ന നേതാവ് ഭാര്‍ഗവി തങ്കപ്പനെതിരെ മത്സരിച്ചു ജയിച്ചപ്പോഴും 96ല്‍ പി.കെ. രാഘവനെതിരെ ജയിച്ചപ്പോഴും തിരഞ്ഞെടുപ്പു കേസുണ്ടായില്ല. 2009 ല്‍ മാവേലിക്കരയില്‍ സിപിഐയിലെ ആര്‍.എസ്. അനിലിനെ 48048 വോട്ടിന്റെ ഭൂരിപക്ഷത്തിനു സുരേഷ് തോല്‍പിച്ചതിനെ തുടര്‍ന്നുണ്ടായ കേസിലാണ് ഇപ്പോഴത്തെ വിധി.

എതിര്‍ സ്ഥാനാര്‍ഥി സിപിഐയിലെ ആര്‍.എസ്. അനില്‍, വോട്ടര്‍മാരായ പത്മാകരന്‍, എന്‍.എസ്. സജികുമാര്‍, എ­ന്നി­വ­രാ­യി­രു­ന്നു ഹര­ജി സ­മര്‍­പ്പി­ച്ച­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്