ന്യൂദല്‍ഹി: തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കൊടിക്കുന്നില്‍ സുരേഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. കൊടിക്കുന്നലിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയാണ് ഹരജി നല്‍കിയത്. മാവേലിക്കരയില്‍ നിന്ന് ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് കോടതി റദ്ദാക്കിയത്.

സംവരണ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി നടപടി. ക്രിസ്ത്യന്‍ മതം സ്വീകരിച്ച കൊടിക്കുന്നിലിന് സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നാണ് കോടതി കണ്ടെത്തയത്. എന്നാല്‍ പിന്നീട് ഹൈക്കോടതി തന്നെ പാര്‍ലമെന്റ് നടപ്പ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി വിധി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു.