Categories

ജ­ഡ്­ജി­മര്‍ സ്വ­യം ചി­ന്തി­ക്കണം: കോ­ടി­യേരി

തി­രു­വ­ന­ന്ത­പുരം: സം­സ്ഥാന­ത്തെ ക്ര­മ­സ­മാധാ­ന നി­ല ത­ക­രാ­റി­ലാ­യെ­ന്ന് അ­ഭി­പ്രാ­യ പ്ര­കട­നം ന­ട­ത്തുന്ന ജ­ഡ്­ജി­മാര്‍ സ്വ­യം ചി­ന്തി­ക്ക­ണ­മെ­ന്ന് ആ­ഭ്യ­ന്ത­ര­മന്ത്രി കോ­ടി­യേ­രി ബാ­ല­കൃ­ഷ്ണന്‍. കേ­ര­ള­ത്തി­ലെ ക്ര­മ­സ­മാധാ­ന നി­ല മി­ക­ച്ച­താ­ണെ­ന്ന് കോ­ടി­യേ­രി വ്യ­ക്ത­മാ­ക്കി.

കേ­ന്ദ്ര സര്‍­ക്കാര്‍ പോ­ലും മാ­വോ­വാ­ദി­കള്‍­ക്കെ­തി­രെ സൈ­ന്യ­ത്തെ ഇ­റ­ക്കി­യി­ട്ടില്ല. മു­മ്പ് ന­ടത്തി­യ നി­രീ­ക്ഷ­ണ­ത്തി­ന്റെ മാ­തൃ­ക­യി­ലാ­ണ് ഹൈ­ക്കോട­തി അ­ഭി­പ്രായം വീ­ണ്ടു­മു­ണ്ടാ­യത്. ഹൈ­ക്കോട­തി ന­ടത്തിയ പ­ഴ­യ പ്ര­യോ­ഗ­ങ്ങള്‍ ഇ­പ്പോള്‍ സര്‍­ക്കാര്‍ സു­പ്രീം കോട­തി­യില്‍ പോയി നീ­ക്കുക­യാണ്.

സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മാഫിയകളുടെ പിടിയി­ലാ­ണെ­ന്നാ­യി­രു­ന്നു ഹൈ­ക്കോട­തി ജ­ഡ്­ജി സി­രി­ജ­ഗന്‍ ഇ­ന്ന് അ­ഭി­പ്രാ­യ­പ്പെ­ട്ടത്. സര്‍ക്കാരിനെ കൊണ്ട് രാഷ്ട്രീയക്കാര്‍ക്കും മാഫിയകള്‍ക്കും പണക്കാര്‍ക്കും മാത്രമാണ് ഇപ്പോള്‍ നേട്ടമുണ്ടാക്കുന്നത്. സര്‍ക്കാരിനെ ആരെങ്കിലും പിന്നില്‍ നിന്നും നിയന്ത്രിക്കുന്നുണ്ടോ എന്ന് പരിശോധിക്ക­ണം.

നിയമം സാധാരണക്കാര്‍ക്കും ജസ്റ്റിസുമാര്‍ക്കും മാത്രം ബാധകം എന്നനിലയിലാണ് കാര്യങ്ങള്‍. കുറച്ചു പണം ഉണ്ടെങ്കില്‍ ഏത് കോടതിവിധിയും മറികടക്കാവുന്ന കാലമാണെ­ന്നും ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു!.

പോലീസിന് നിയമ ലംഘനം തടയാനാകുന്നില്ലെങ്കില്‍ കോടതിയില്‍ വന്ന് പറയണം. അങ്ങനെയാണെങ്കില്‍ പട്ടാളത്തെ വിളിക്കാന്‍ ഉത്തരവിടാമെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. മലയാറ്റൂരിലെ കോറികള്‍ അടച്ചുപൂട്ടണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷ വിമര്‍ശനം നടത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.