എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: പ്രാഥമിക പ്രതിപ്പട്ടികയായി, കൊടി സുനിയും റഫീഖും മുഖ്യപ്രതികള്‍
എഡിറ്റര്‍
Thursday 10th May 2012 3:48pm

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രാഥമിക പ്രതിപ്പട്ടികയായി. 12 പേരുടെ പ്രതിപട്ടികയാണ് തയ്യാറാക്കിയത്. കൊടി സുനി, റഫീഖ് എന്നിവരാണ് മുഖ്യ പ്രതികള്‍. കൊലയുടെ പ്രധാന ആസൂത്രകന്‍ കൊടി സുനിയാണ്.

കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഏഴ് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ട്. 5 പേര്‍ കൊലപാതകത്തിന് ആവശ്യമായ സഹായമൊരുക്കി. മാസങ്ങള്‍ എടുത്താണ് കൊല ആസൂത്രണം ചെയ്തത്.

വാഹനം വാടകയ്‌ക്കെടുക്കാന്‍ നല്‍കിയ ചെക്ക് വ്യാജമാണ്. റഫീക്കാണ് ചെക്ക് നല്‍കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

മുഖ്യപ്രതികളെന്ന് സംശയിക്കുന്ന കൊടി സുനിയെയും റഫീഖിനെയും കസ്റ്റഡിയിലെടുക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. അതിനിടെ കൊടി സുനിയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അസ്വാഭാവിക മരണം കണ്ടാല്‍ അറിയിക്കണമെന്ന് പോലീസ് സ്‌റ്റേഷനുകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു പോലീസ് തിരയുന്ന സുനില്‍കുമാര്‍ എന്ന കൊടി സുനി നിരവധി കേസുകളില്‍ പ്രതിയാണ്. കൂടാതെ ഇവരുമായി അടുത്ത ബന്ധമുള്ള മൂന്ന് പേര്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. അശോകന്‍, മനോജ്, സുമോഹന്‍ എന്നിവരാണ് പിടിയിലായത്.

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രാഥമിക പ്രതിപ്പട്ടികയായി. കൊടി സുനി, റഫീഖ് എന്നിവരാണ് മുഖ്യ പ്രതികള്‍. കൊലയുടെ പ്രധാന ആസൂത്രകന്‍ കൊടി സുനിയാണ്.

കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയത്. ചന്ദ്രശേഖരനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയത് 12 പേര്‍ ചേര്‍ന്നാണ്. മാസങ്ങള്‍ എടുത്താണ് കൊല ആസൂത്രണം ചെയ്തതെന്നും കൊലപാതകത്തില്‍ ഏഴ് പേര്‍ നേരിട്ട് പങ്കെടുത്തെന്നും പട്ടികയിലുണ്ട്.
Malayalam news

Advertisement