Categories

Headlines

കൊമ്പന്‍മാര്‍ തോറ്റുതുടങ്ങി; ബോത്തെയുടെ കരുത്തില്‍ രാജസ്ഥാന്‍

കൊച്ചി: കൊച്ചിന്‍ ടസ്‌കേര്‍സ് നാലാംസീസണ്‍ ഐ.പി.എല്‍ സീസണില്‍ തോല്‍വിയോടെ തുടങ്ങി. ആറുവിക്കറ്റിനാണ് അവര്‍ റോയല്‍ചലഞ്ചേര്‍സ് ബാംഗ്ലൂരിനോട് തോറ്റത്. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാതെ പോയതാണ് കൊച്ചിക്ക് വിനയായത്. സ്‌കോര്‍. കൊച്ചി; 5/161, റോയല്‍ ചലഞ്ചേര്‍സ് 4./ 162

തട്ടുപൊളിപ്പന്‍ തുടക്കമായിരുന്നു കൊച്ചിക്ക് ലഭിച്ചത്. ആദ്യവിക്കറ്റില്‍ ലക്ഷ്മണും മക്കുല്ലവും ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മക്കുല്ലം 45 റണ്‍സും ലക്ഷ്മണ്‍ 36 റണ്‍സുമെടുത്തു. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയവര്‍ക്ക് കാര്യമായ പ്രകടനം നടത്താനായില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തിലേ ദില്‍ഷനെ നഷ്ടമായി. ശ്രീശാന്തിന്റെ പന്തില്‍ മക്കുല്ലത്തിന് ക്യാച്ച് നല്‍കിയാണ് ദില്‍ഷന്‍ പുറത്തായത്. എന്നാല്‍ ഡിവില്ലിയേര്‍സും (54*) കോലിയും (23) തിവാരിയും (26) നടത്തിയ മിന്നലാക്രമണങ്ങളില്‍ കൊച്ചി തകരുകയായിരുന്നു. മലയാളിതാരം റൈഫി എറിഞ്ഞ ഒരോവറില്‍ 20 റണ്‍സെടുത്ത ഡിവില്ലിയേര്‍സാണ് ബാംഗ്ലൂരിന് ജയം സമ്മാനിച്ചത്.

ബോത്തയുടെ മികവില്‍ രാജസ്ഥാന്‍
ആദ്യ ഐ.പി.എല്‍ സീസണ്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് റോയലായിത്തന്നെ നാലാംസീസണില്‍ തുടക്കം കുറിച്ചു. ഡെക്കാന്‍ ചാര്‍ജേര്‍സിനെ അവരുടെ മൈതാനത്തുവെച്ച് എട്ടുവിക്കറ്റിനാണ് റോയല്‍സ് തകര്‍ത്തുവിട്ടത്. നാലോവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത ത്രിവേദിയാണ് റോയല്‍സിന്റെ വിജയശില്‍പ്പി.

ആദ്യം ബാറ്റുചെയ്ത ഡെക്കാനെ ബൗളിംഗ് മികവില്‍ രാജസ്ഥാന്‍ തളച്ചിട്ടു. ശിഖര്‍ ധവാന്‍ (24), ജാഗി (25), രവിതേജ (28) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും മെച്ചപ്പെട്ട പ്രകടനം നടത്താനായത്. സംഗക്കാര പൂജ്യത്തിനും ഡുമിനി 14 റണ്‍സിനും മടങ്ങി. രാജസ്ഥാനുവേണ്ടി വോണ്‍ രണ്ടും എ.സിംഗ് മൂന്നും വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്റെ ഓപ്പണറര്‍മാര്‍ മികച്ച ബാറ്റിംഗ് നടത്തി. പൗനിക്കര്‍ 20 റണ്‍സും ദ്രാവിഡ് 28 റണ്‍സും നേടി. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരം ബോത്തയുടെ ഇന്നിംഗ്‌സായിരുന്നു രാജസ്ഥാന്റെ കളിയുടെ പ്രത്യേകതയായത്. 47 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും ഒരു സിക്‌സറും നേടി ബോത്ത 67 റണ്‍സെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.