ഇന്‍ഡോര്‍: നഷ്ടപ്പെടാനൊന്നുമില്ലാത്ത കൊച്ചിയുടെ കൊമ്പന്‍മാര്‍ പുതിയ ഹോംഗ്രൗണ്ടില്‍ ആദ്യ ജയം കണ്ടു. ആഭ്യന്തര കലഹങ്ങളില്‍പ്പെട്ടുഴറുന്ന രാജസ്ഥാന്‍ റോയല്‍സിനെ എട്ടുവിക്കറ്റിനാണ് കൊച്ചിന്‍ ടസ്‌കേര്‍സ് തകര്‍ത്തുവിട്ടത്.

ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്റെ തകര്‍ച്ച അവിശ്വസനീയമായിരുന്നു. 31 റണ്‍സെടുത്ത മനേരിയയും 20 റണ്‍സെടുത്ത വാട്ട്‌സണും 16 റണ്‍സെടുത്ത ഫസലും മാത്രമാണ് റോയല്‍സിനായി തിളങ്ങിയത്. നാലോവറില്‍ 13 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത ഹോഡ്ജാണ് റോയല്‍സിനെ തകര്‍ത്തത്. ശ്രീശാന്ത്, പരമേശ്വരന്‍ എന്നിവര്‍ രണ്ടുവിക്കറ്റെടുത്തു.

മറുപടിയില്‍ മക്കുല്ലം വേഗതയാര്‍ന്ന തുടക്കമാണ് കൊച്ചിക്ക് നല്‍കിയത്. 12 പന്തില്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയുമായി മക്കുല്ലം നേടിയത് 29 റണ്‍സ്. തുടര്‍ന്നെത്തിയ പട്ടേലും (21*) ഹോഡ്ജും (33*) ചേര്‍ന്ന് ടീമിനെ 7.2 ഓവറില്‍ വിജയത്തിലെത്തിക്കുകയായിരുന്നു. ഓള്‍റൗണ്ട് പ്രകടനം കാഴ്ച്ചവെച്ച ഹോഡ്ജാണ് കളിയിലെ താരം.