കൊച്ചി: മുംബൈക്കെതിരായ വിജയത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട കൊച്ചി ടസ്‌ക്കേര്‍സ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും സൂപ്പറായി തോല്‍പ്പിച്ചു. ഡെക്കവര്‍ത്ത് ലൂയിസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏഴുവിക്കറ്റിനാണ് കൊമ്പന്‍മാര്‍ ചെന്നൈയുടെ സിംഹങ്ങളെ തകര്‍ത്തത്. സ്‌കോര്‍: ചെന്നൈ 17 ഓവറില്‍ 4 വിക്കറ്റിന് 131. കൊച്ചി 3 വിക്കറ്റിന് 135.

Subscribe Us:

ചെന്നൈയെ പിടിച്ചുകെട്ടി കൊച്ചി
മേഘാവൃതമായ അന്തരീക്ഷത്തിലായിരുന്നു കളിതുടങ്ങിയത്. ആദ്യം ബാറ്റുചെയ്ത ചെന്നൈയ്ക്ക് 17 ഓവറില്‍ 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. റെയ്‌ന 50 റണ്‍സും മുരളി വിജയ് 28 റണ്‍സുമെടുത്തു. ക്യാപ്റ്റന്‍ ധോണി 14 റണ്‍സുമായി പുറത്താകാതെ നിന്നു. കൊമ്പന്‍മാര്‍ക്കായി ആര്‍.പി സിംഗ് ഒരുവിക്കറ്റ് വീഴ്ത്തി.

അനായാസമായിട്ടായിരുന്നു ചെന്നൈയുടെ സ്‌കോറിനെ കൊമ്പന്‍മാര്‍ നേരിട്ടത്. ഓപ്പണര്‍ മക്കുല്ലം ഇത്തവണയും തിളങ്ങി. 33 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തി മക്കുല്ലം 47 റണ്‍സെടുത്തു. തുടര്‍ന്നെത്തിയ പാര്‍ത്ഥിവ് പട്ടേലും (34) ഹോഡ്ജും (19) രവീന്ദ്ര ജഡേജയും (16) കൊമ്പന്‍മാരെ വിജയത്തിലെത്തിക്കുകയായിരുന്നു. മക്കുല്ലമാണ് കളിയിലെ താരം.