കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ മലയാളത്തിലെ ഒരു പ്രമുഖനടന് പങ്കുണ്ട് എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആലുവയിലെ ഒരു പ്രമുഖ നടനെ പൊലീസ് ചോദ്യം ചെയ്തു എന്നുവരെ വാര്‍ത്ത വന്നു. ഇതിന് പിന്നാലെ ആ നടന്‍ താനല്ല എന്ന വിശദീകരണവുമായി നടന്‍ ദീലീപിന് എത്തേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെ ദിലീപിനെ പിന്തുണച്ച് അമ്മ സംഘടനയും നിരവധി അഭിനേതാക്കളും രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയോട് പ്രതികരിക്കുകയാണ് മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായിരുന്ന കൊച്ചിന്‍ ഹനീഫയുടെ ഭാര്യ.

അദ്ദേഹം ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് ദിലീപെന്ന വ്യക്തിയെ അറിയാവുന്നവര്‍ക്ക് അറിയാമെന്നും അങ്ങനെയാകാന്‍ ദിലീപിനെ കൊണ്ടാവില്ല എന്നതാണ് സത്യമെന്നും ഫസീല പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss മുഖ്യമന്ത്രിയുടെ മംഗലാപുരം പ്രസംഗത്തില്‍ അഭിമാനിക്കുന്നു: പി.സി ജോര്‍ജ്ജ് 


ദിലീപെന്ന വ്യക്തിയെ അറിയാത്തവരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പരത്തുന്നത്. സ്വന്തം സഹോദരനെ പോലെയാണ് ദിലീപ്. ഏത് സങ്കടവും പറയാം. ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ ദിലീപ് ഉള്ളപ്പോള്‍ ഉണ്ട്. അദ്ദേഹം ഈ കുടുംബത്തോട് കാണിക്കുന്ന കരുതലും ശ്രദ്ധയും വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാനാവില്ലെന്നും ഫസീല പറയുന്നു.


Dont Miss ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ ഓഫീസില്‍ സൂക്ഷിച്ച ആയുധങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എ.ബി.വി.പി നേതാവ് അമിത് തല്‍വാര്‍: ചിത്രങ്ങള്‍ പുറത്ത് 


ഇക്കയുടെ മരണ ശേഷം ഏറെ വിഷമത്തിലൂടെയാണ് ഞങ്ങള്‍ പോയത്. ആദ്യം സഹായവുമായി എത്തിയത് ദിലീപാണ്. സ്വന്തം കുടുംബാഗത്തെ പോലെ ഈ ഞങ്ങളുടെ കുടുംബത്തെ ശ്രദ്ധിച്ചു.

സാമ്പത്തികമായും അല്ലാതെയും ഏറെ കാര്യങ്ങള്‍ ചെയ്തു. അതൊന്നും പുറത്തു പറയരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുള്ളതിനാല്‍ കൂടുതല്‍ പറയുന്നില്ല. എന്താവശ്യത്തിനും ഒരു വിളിപ്പാടകലെ അദ്ദേഹം ഉണ്ടാകുമെന്നും ഫസീല പറയുന്നു.