മുംബൈ: ഐ പി എല്‍ നാലാംസീസണില്‍ കൊച്ചി ടീം ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഐ പി എല്ലില്‍ നിന്നും പിന്‍മാറുന്നുവെന്ന് കാണിച്ച് നിക്ഷേപകര്‍ കത്ത് നല്‍കിയതായി ബി സി സി ഐ അറിയിച്ചു. കൊച്ചി ഐ പി എല്ലിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ബി സി സി ഐ അനുവദിച്ച സമയപരിധി മൂന്നുദിവസം മാത്രമേ ബാക്കിയുള്ളൂ.

കൊച്ചി ടീമില്‍ 26 ശതമാനം ഓഹരിയുള്ള റെന്‍ഡ്യൂവസ് സ്‌പോര്‍ട്ട് വേള്‍ഡും മറ്റ് നിക്ഷേപകരും തമ്മിലാണ് പ്രശ്‌നം ഉടലെടുത്തത്. റെന്‍ഡ്യൂവസിന്റെ ഓഹരി കുറക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് കമ്പനി തയ്യാറായിരുന്നില്ല. തര്‍ക്കത്തെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി ബി സി സി ഐ കൊച്ചിക്ക് ഒരുമാസം സമയം അനുവദിച്ചിരുന്നു.

അതിനിടെ ഐ പി എല്‍ നാലാംസീസണിലേക്ക് പുതിയ ടീമിനെ തിരഞ്ഞെടുക്കാനുള്ള ലേലം ഡിസംബറില്‍ നടത്താന്‍ ബി സി സി ഐ തീരുമാനിച്ചിട്ടുണ്ട്.