Categories

കൊമ്പന്‍മാര്‍ വാരിക്കുഴിയില്‍; ജയം തുടര്‍ന്ന് ചെന്നൈ

കൊച്ചി: ഡെക്കാള്‍ ചാര്‍ജേഴ്‌സിന്റെ ബൗളര്‍മാര്‍ ഒരുക്കിയ വാരിക്കുഴിയില്‍ കൊച്ചിയുടെ കൊമ്പന്‍മാര്‍ മൂക്കും കുത്തി വീണു. 55 റണ്‍സിന്റെ നാണംകെട്ട പരാജയമാണ് കൊച്ചി ഡെക്കാണില്‍ നിന്നും ഏറ്റുവാങ്ങിയത്. സ്‌കോര്‍. ഡെക്കാണ്‍ 7/ 129, കൊച്ചി; 74 റണ്‍സിന് എല്ലാവരും പുറത്ത്

ആദ്യം ബാറ്റുചെയ്ത ഡെക്കാണിനെ കൊച്ചിയുടെ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടു പിടിച്ചു. ഒടുവില്‍ 20 ഓവറില്‍ 129 റണ്‍സെടുക്കാനേ ഡെക്കാണ് കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ സംഗക്കാരയും (65) കാമറൂണ്‍ വൈറ്റും (31) മാത്രമാണ് ഡെക്കാണ്‍ നിരയില്‍ രണ്ടക്കം കടന്നത്. കൊച്ചിക്കായി വിനയ് കുമാര്‍ മൂന്നുവിക്കറ്റെടുത്തു.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചി ഇഷാന്ത് ശര്‍മയുടെ തീപാറുന്ന പന്തുകള്‍ക്ക് മുമ്പില്‍ തകര്‍ന്നു. വെറും 74 റണ്‍സെടുക്കുമ്പോഴേക്കും കൊച്ചിയുടെ എല്ലാ വമ്പന്‍മാരും പവലിയനില്‍ തിരിച്ചെത്തി. മൂന്നോവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങിയാണ് ഇഷാന്ത് ശര്‍മ്മ അഞ്ചുവിക്കറ്റെടുത്തത്. ഇഷാന്ത് ശര്‍മയാണ് കളിയിലെ താരം.

തുടര്‍ച്ചയായ തോല്‍വിയുമായി പൂനെ
ചെന്നൈക്കെതിരായ രണ്ടാം മല്‍സരത്തിലും തോല്‍ക്കാനായിരുന്നു പൂനെ വാരിയേര്‍സിന്റെ വിധി. ആദ്യം ബാറ്റുചെയ്ത പൂനെ വെറും 141 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. 62 റണ്‍സോടെ പുറത്താകാതെ നിന്ന യുവരാജും 31 റണ്‍സെടുത്ത ഉത്തപ്പയും മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ചെന്നൈയ്ക്കായി ബൊളിംഗര്‍ മൂന്നുവിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. ഹസി പെട്ടെന്ന് മടങ്ങിയെങ്കിലും മുരളി വിജയും (31) ബദരീനാഥും (63*) റെയ്‌നയും (34*) ടീമിനെ ജയത്തിലെത്തിച്ചു. ബൊളിംഗറാണ് കളിയിലെ താരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.