കൊച്ചി: ആരാധകരുടെ ആരവങ്ങളുടെ അകമ്പടിയോടെ കൊച്ചി ടസ്‌കേര്‍സ് കേരളയുടെ താരങ്ങള്‍ അവതരിച്ചു. ഹോട്ടല്‍ ലെ മെറിഡീയനിലായിരുന്നു കേരളത്തിന്റെ ഐ.പി.എല്‍ ടീമിലെ താരങ്ങള്‍ അവതരിച്ചത്.

ബ്രണ്ടന്‍ മക്കുല്ലം, ലക്ഷ്മണ്‍, ആര്‍.പി സിംഗ്, പ്രശാന്ത്, റൈഫി ഗോമസ്, രമേഷ് പവാര്‍ എന്നിവരടക്കമുള്ള 20 താരങ്ങളാണ് ആരാധകര്‍ക്കിടയിലേക്ക് എത്തിയത്. ശ്രീശാന്ത്, ജയവര്‍ധനെ, തുടങ്ങിയ താരങ്ങള്‍ വ്യാഴാഴ്ച്ചയോടെ ടീമിനൊപ്പം ചേരും. വിവേക് വേണുഗോപാല്‍, മുകേഷ് പട്ടേല്‍, ധവല്‍ ഷാ തുടങ്ങിയ ടീം മാനേജ്‌മെന്റിലെ അംഗങ്ങളും ചടങ്ങിലെത്തിയിരുന്നു.

നടന്‍ ജയറാമായിരുന്നു ചടങ്ങിലെ മുഖ്യഅതിഥി. സംവിധായകന്‍ പ്രിയദര്‍ശന്‍ തയ്യാറാക്കിയ ടീമിന്റെ പ്രമോഷന്‍ വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. രണ്ടുമിനുറ്റ് നീണ്ടുനില്‍ക്കുന്നതാണ് വീഡിയോ.