ജയ്പൂര്‍:തുടര്‍ച്ചയായി വിജയം കൊയ്തുകൊണ്ടിരിക്കുന്ന കൊച്ചി ടസ്‌കേഴ്‌സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ടൂര്‍ണ്ണമെന്റില്‍ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയ കൊച്ചി ടീമിനെ നേരിടുന്നതിന്റെ ആശങ്കയിലാണ് റോയല്‍സ്.
മുംബൈ ഇന്ത്യന്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും തോല്‍പ്പിച്ച കൊച്ചി ടീം ആത്മവിശ്വാസത്തിന്റെയും ടീംവര്‍ക്കിന്റെയും കാര്യത്തില്‍ മുന്‍പന്തിയിലാണ്. ക്യാപ്റ്റന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിക്കൊടുത്ത ഏകമത്സരവും ഇതുതന്നെ.
ബ്രണ്ടന്‍ മക്കല്ലവും മഹേല ജയവര്‍ധനെയും നല്‍കുന്ന തുടക്കമാണ് കൊച്ചിയുടെ ശക്തി. ടൂര്‍ണ്ണമെന്റിന്റെ താരങ്ങളിലൊരാളായ രവീന്ദ്ര ജഡേജയുടെ സിക്‌സറുകളും ടീമിന് പ്രതീക്ഷ നല്‍കുന്നു.