കൊച്ചി: അടുത്ത ഐ.പി.എല്‍ സീസണില്‍ കേരളത്തിന്റെ ഐ.പി.എല്‍ ടീമായ ടസ്‌കേര്‍സിന് കൊച്ചി ഹോംഗ്രൗണ്ടായേക്കില്ലെന്ന് സൂചന. കാണികളുടെ തണുത്ത പ്രതികരണവും കോര്‍പ്പറേഷനുമായുള്ള പ്രശ്‌നങ്ങളുമാണ് ടീം ഫ്രാഞ്ചൈസികളെ കുഴപ്പത്തിലാക്കിയത്.

നിലവില്‍ കൊച്ചിയില്‍വെച്ച് കളി നടത്തുന്നത് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ഫ്രാഞ്ചൈസികള്‍ പരാതിപ്പെടുന്നുണ്ട്. കാണികളുടെ ഭാഗത്തുനിന്നും തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച ടീമുകളുമായുള്ള മല്‍സരം കാണാന്‍ പോലും കാണികളെത്തുന്നില്ല. കൂടാതെ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും നികുതിയിളവും ലഭിക്കുന്നില്ല.

Subscribe Us:

അടുത്ത സീസണില്‍ ചെന്നൈയിലേക്കോ ബാംഗ്ലൂരിലേക്കോ അഹമ്മദാബാദിലേക്കോ ഹോംഗ്രൗണ്ട് മാറ്റാനാണ് നീക്കം തുടങ്ങിയിട്ടുള്ളത്. മറ്റ് ടീമുകള്‍ക്ക് അവരുടെ ഹോംഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ നികുതിയിളവ് നല്‍കുന്നുണ്ടെന്നും ടസ്‌കേര്‍സിന്റെ ഉടമകള്‍ പറയുന്നു.