എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി വീണ്ടും ഏകദിന മത്സരത്തിന് വേദിയാവുന്നു
എഡിറ്റര്‍
Wednesday 4th April 2012 10:08am

കൊച്ചി:  കേരളത്തിന്റെ ഐ.പി.എല്‍ ടീമായ കൊച്ചി ടെസ്‌കേഴ്‌സിന്റെ അകാലചരമം കേരളത്തിലെ ഐ.പി.എല്‍ ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ഇവിടുത്തെ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്ത വന്നിരിക്കുകയാണ്. ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന സീരീസിലെ ഒരു മത്സരത്തിന് കലൂരിലുള്ള ജവഹര്‍ലാല്‍ നെഹ് റു സ്‌റ്റേഡിയം വേദിയാവുകയാണ്.

അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ഒരു മത്സരം കൊച്ചിയില്‍വച്ച് നടത്താന്‍ തിങ്കളാ്ച ചെന്നൈയില്‍ നടന്ന ബി.സി.സി.ഐ ടൂര്‍സ് ഫിക്‌ചേഴ്‌സ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. കൊച്ചിയില്‍ നടക്കുന്ന എട്ടാമത്തെ അന്താരാഷ്ട്ര മത്സരമാണിത്.

നാല് ടെസ്റ്റ് മത്സരങ്ങളും രണ്ട് ട്വന്റി 20യും അഞ്ച് ഏകദിനമത്സരങ്ങളുമാണ് ഇംഗ്ലണ്ടുമായുള്ളത്. നവംബറിലാണ് മത്സരം.

2010 ഒക്ടോബറില്‍ നടന്ന ഇന്ത്യ-ഓസ്‌ത്രേലിയ മത്സരമാണ് കൊച്ചിയില്‍ നടന്ന അവസാനത്തെ അന്താരാഷ്ട്ര മത്സരം. 2006 ല്‍ കൊച്ചിയില്‍ ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന മത്സരം നടന്നിരുന്നു. അന്ന് നാല് വിക്കറ്റിന് ഇന്ത്യ മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു.

Advertisement