തിരുവനന്തപുരം: കൊച്ചിയിലെ സ്‌കൈസിറ്റി പദ്ധതിയെക്കുറിച്ച് സംസ്ഥാനസര്‍ക്കാറിന് അറിയില്ലെന്നത് വ്യക്തമായി. പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണനോട് വിശദീകരണം തേടാനും തീരുമാനമായിട്ടുണ്ട്.

കൊച്ചിയിലെ ആകാശനഗരം(sky city) പദ്ധതിക്കുവേണ്ടിയാണ് ടി. ബാലകൃഷ്ണന്‍ കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്.

സര്‍ക്കാറിന് അനുകൂല നിലപാടില്ലാത്ത പദ്ധതി ടൂറിസം, വാണിജ്യമേഖലയില്‍ ഗുണം ചെയ്യുമെന്നാണ് കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയത്തെ ബാലകൃഷ്ണന്‍ അറിയിച്ചത്.