കൊച്ചി: ഇന്ത്യ- ഓസ്‌ട്രേലിയ ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ സുരക്ഷാവീഴ്ച വരുത്തിയതിന് പോലീസുകാര്‍ക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ ശകാരം. സുരക്ഷാ നിര്‍ദേശങ്ങള്‍ മറികടന്ന് ആളുകളെ കയറ്റിവിട്ടതാണ് സകാരത്തിനിടയാക്കിയത്. ഹോട്ടലിന്റെ ഗേറ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറെ അസിസ്റ്റന്റ് കമ്മീഷണര്‍ പരസ്യമായി ശകാരിക്കുകയായിരുന്നു.

സുരക്ഷാ വീഴ്ചക്ക് പിന്നില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതിന് ശേഷം അവരോടും അസിസ്റ്റന്റ് കമ്മീഷണര്‍ കയര്‍ത്തു. ഇതിനെ തുടര്‍ന്ന് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Subscribe Us: