എഡിറ്റര്‍
എഡിറ്റര്‍
മതിയായ സുരക്ഷാ സംവിധാനങ്ങളില്ല; കൊച്ചി ഒബ്‌റോണ്‍ മാള്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടി
എഡിറ്റര്‍
Thursday 25th May 2017 4:23pm


കൊച്ചി: കോര്‍പ്പറേഷന്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒബ്‌റോണ്‍ മാള്‍ അധികൃതര്‍ അടച്ചു പൂട്ടി. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനെത്തുടര്‍ന്നാണ് മാള്‍ അടച്ചു പൂട്ടിയത്.


Also read ‘ജനവിരുദ്ധമായ പരിപാടികള്‍ നടപ്പാക്കുന്ന തലതിരിഞ്ഞ ബുദ്ധിജീവികളുടെ സ്ഥാപനം’; മൂന്നാം വാര്‍ഷികത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിനെതിരെ സംഘപരിവാര്‍ 


കഴിഞ്ഞയാഴ്ചയുണ്ടായ അഗ്നിബാധയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കോര്‍പ്പറേഷന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ തിരക്കുകളുള്ള മാളുകളിലൊന്നായിരുന്നു ഒബ്‌റോണ്‍ മാള്‍.

കോര്‍പ്പറേഷന്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചും മാള്‍ അധികൃതര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് വാര്‍ത്തയായതിനെത്തുടര്‍ന്ന വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി കോര്‍പ്പറേഷനില്‍ നിന്നും വിശദീകരണം തേടിയിരുന്നു.


Dont miss ‘പൂജകളില്‍ നിന്ന് വിട്ടു നില്‍ക്കണം, പകരം യോഗ ചെയ്‌തോളൂ’; മുസ്‌ലിങ്ങളോട് സുന്നി പണ്ഡിതന്‍


ഈ സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി മാള്‍ അടപ്പിച്ചത്. മാള്‍ പൂട്ടിച്ചതടക്കമുള്ള മുഴുവന്‍ നടപടികളും കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിക്കുകയും ചെയ്തു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി മാള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോര്‍പ്പറേഷന്‍ അധികൃതരും അഗ്നിശമനസേനയും മാളില്‍ സുരക്ഷാ പരിശോധന നടത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement