എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ: ഡി.എം.ആര്‍.സി യെ ഒഴിവാക്കുന്നത് കമ്മീഷന്‍ പറ്റാനാണെന്ന് വി.എസ്‌
എഡിറ്റര്‍
Saturday 13th October 2012 10:44am

 

ന്യൂദല്‍ഹി: കൊച്ചി മെട്രോ ഡി.എം.ആര്‍.സി യെ ഒഴിവാക്കുന്നത് കമ്മീഷന്‍ പറ്റാനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്‌ അച്യുതാനന്ദന്‍. 

Ads By Google

ഡി.എം.ആര്‍.സി യെ ഒഴിവാക്കാനുള്ള നീക്കത്തിന് നേതൃത്വം കൊടുക്കുന്നത് സെക്രട്ടറിമാരാണെന്ന് വിചാരിച്ചെങ്കിലും ഇത് മന്ത്രിമാരുടെ ഒത്തുകളിയാണെന്ന് പിന്നീടാണ് മനസിലായതെന്നും വി.എസ് പറഞ്ഞു.

കമ്മീഷന്‍ പറ്റാനല്ലെങ്കില്‍ പിന്നെ എന്തിനാണ് ദല്‍ഹി, ബാംഗ്ലൂര്‍, കൊങ്കണ്‍ റെയില്‍ പ്രോജക്ടറുകള്‍ പൂര്‍ത്തിയാക്കിയ ഇത്രയും അനുഭവപരിചയമുള്ള ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്നും വി.എസ് ആരാഞ്ഞു.

യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുന്നെന്നും കോണ്‍ഗ്രസ്-ലീഗ് പ്രശ്‌നം ഒത്തുകളിയാണെന്നും വി.എസ് പറഞ്ഞു.

സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയുടെ രണ്ടാം ദിവസത്തെ യോഗത്തില്‍ പങ്കെടുക്കാനായി കേരളഹൗസില്‍ നിന്ന് പുറപ്പെടും മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വി.എസ്.

കൊച്ചിമെട്രോ വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ. ശ്രീധരന്‍ കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. പദ്ധതി വൈകുന്നത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലമാണെന്നാണ് അദ്ദേഹം ആരോപിച്ചത്.

നിര്‍മ്മാണ ചുമതല പൂര്‍ണ്ണമായും ഡി.എം.ആര്‍.സി യെ ഏല്‍പ്പിക്കാത്തത് അലംഭാവം മൂലമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement