എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ മൂന്നാമത്തെ പൈലിങ് ആരംഭിച്ചു
എഡിറ്റര്‍
Tuesday 18th June 2013 8:14am

kochi-metro

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് കൊച്ചി മെട്രോയുടെ മൂന്നാം പൈലിങ് തുടങ്ങി. കനത്ത മഴയെ തരണം ചെയ്താണ് നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.

ആലുവ മുട്ടം ബസ് സ്റ്റോപ്പ് മുതല്‍ സ്റ്റീല്‍ പ്ലാസ വരെ ദേശീയപാതയുടെ വീതികൂട്ടലിന് ഇന്നു തുടക്കമാകും. വീതികൂട്ടല്‍, ബാരിക്കേഡിംഗ്, അവിടെയുള്ള നിര്‍മാണങ്ങളും മറ്റും ഒഴിവാക്കല്‍, പൈലിങ് എന്നീ ക്രമത്തിലാണ് പണികള്‍ പുരോഗമിക്കുക.

Ads By Google

മഴ കനത്തതോടെ നിര്‍മാണ ജോലികള്‍ പ്രതീക്ഷിക്കുന്ന വേഗത്തില്‍ നീങ്ങുന്നില്ലെന്ന് നിര്‍മാണ ചുമതല വഹിക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ ലിമിറ്റഡ് (ഡി.എം.ആര്‍.സി) വൃത്തങ്ങള്‍ പറഞ്ഞു.

വെല്‍ഡിങ് ജോലികള്‍ക്കാണു മഴ പ്രധാനമായും പ്രയാസം സൃഷ്ടിക്കുന്നത്. ഇതു മൂലം കോണ്‍ക്രീറ്റിംഗ് പണികള്‍ യഥാസമയത്ത് ചെയ്യാന്‍ കഴിയില്ല.

ദേശീയപാത അഥോറിറ്റിയുമായി ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുന്നുണ്ടെങ്കിലും നിര്‍മാണ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഡി.എം.ആര്‍.സി വൃത്തങ്ങള്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലമിറ്റഡിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.

അടുത്ത തിങ്കളാഴ്ച ദേശീയപാത അതോറിറ്റി പ്രതിനിധികള്‍ കൊച്ചിയില്‍ ചര്‍ച്ചയ്ക്ക് എത്തുന്നുണ്ട്-. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ഇന്നലെ കൊച്ചിയിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തി.

Advertisement