എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോക്ക് കാനറാ ബാങ്കിന്റെ 1,170 കോടിയുടെ വായ്പ
എഡിറ്റര്‍
Monday 4th November 2013 6:10pm

kochi-metro

ന്യൂദല്‍ഹി: കൊച്ചി മെട്രോക്ക് കാനറാ  ബാങ്കില്‍ നിന്നും 1,170 കോടി രൂപയുടെ വായ്പ ലഭിക്കും. ദല്‍ഹിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വായ്പ സ്വീകരിക്കാന്‍ തീരുമാനമായത്.

10.8 ശതമാനംപലിശ നിരക്കില്‍ നല്‍കുന്ന വായ്പക്ക് ഏഴു വര്‍ഷത്തെ മൊറട്ടോറിയം അടക്കം 20 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ഫ്രഞ്ച് ഏജന്‍സിയില്‍ നിന്നുള്ള ധനസഹായത്തിന് പുറമെയാണ് കാനറാ ബാങ്കില്‍ നിന്നുള്ള വായ്പ.

സാമൂഹിക പാരിസ്ഥിതിക ആഘാത പഠനത്തിന് ഏജന്‍സികളേയും നിയോഗിച്ചു. ആറ് മാസത്തിനകം ഈ ഏജന്‍സികള്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പാരിസ്ഥിതിക ആഘാത പഠനത്തിന് നോയിഡയിലെ സെനസ്  എന്ന കമ്പനിയേയും സാമൂഹിക ആഘാത പഠനത്തിന് ഹൈദരാബാദ് ആസ്ഥാനമായ ആര്‍വി അസോസിയേറ്റ്‌സ് എന്ന എന്ന കമ്പനിയെയുമാണ് നിയോഗിച്ചിരിക്കുന്നത്.

മെട്രോയിലും സ്‌റ്റേഷനുകളിലും ഏര്‍പ്പെടുത്തേണ്ട മറ്റ് സൗകര്യങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

Advertisement