എഡിറ്റര്‍
എഡിറ്റര്‍
അനിശ്ചിതത്വം നീങ്ങി; കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തും; ഉദ്ഘാടനം അടുത്ത മാസം ആലുവയില്‍ വെച്ച്
എഡിറ്റര്‍
Monday 29th May 2017 10:32pm

 

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് വിട. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു. മെട്രോ ആരംഭിക്കുന്ന ആലുവയില്‍ വെച്ച് ജൂണ്‍ 17-നാണ് ഉദ്ഘാടനം നടക്കുക.

മെട്രോ ഉദ്ഘാനവുമായി ബന്ധപ്പെട്ട് നേരത്തേ വന്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി എത്തിയില്ലെങ്കിലും ഈ മാസം 30-ന് തന്നെ മെട്രോ ഉദ്ഘാടനം ചെയ്യുമെന്നും പിണറായി വിജയനായിരിക്കും ഉദ്ഘാടകനെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്.


Also Read: ‘കുമ്മനത്തിനു പിന്നാലെ സുരേന്ദ്രനും’; സമൂഹമാധ്യമത്തില്‍ വ്യാജചിത്രം പ്രചരിപ്പിച്ച കെ. സുരേന്ദ്രനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി


സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചി മെട്രോ ഉദ്ഘാടനം നടത്താനാണ് മന്ത്രിസഭാ യോഗത്തില്‍തീരുമാനിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയെ ഒഴിവാക്കിയതിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.ഉദ്ഘാടനം സംബന്ധിച്ച വിവാദങ്ങള്‍ രൂക്ഷമായപ്പോള്‍ ഉദ്ഘാടന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് അന്ത്യമായത്.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തില്‍ അന്തിമ സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയായി കൊച്ചി മെട്രോ സര്‍വീസിനു സജ്ജമായി കഴിഞ്ഞിരുന്നു. ആദ്യഘട്ട സര്‍വീസിന് ഒന്‍പതു ട്രെയിനുകളാണ് എത്തിയിരിക്കുന്നത്. ഏഴു റേക്കുകളാണു പ്രതിദിന സര്‍വീസിനു വേണ്ടത്. രാജ്യത്ത്, ഏറ്റവും കുറഞ്ഞ സമയം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന മെട്രോ എന്ന പേരുകൂടി കൊച്ചി മെട്രോയ്ക്കു സ്വന്തമാകുകയാണ്.

Advertisement