എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ: രണ്ടാംഘട്ട സാധ്യതാ പഠനത്തിന് തീരുമാനം
എഡിറ്റര്‍
Tuesday 22nd January 2013 5:22pm

ന്യൂദല്‍ഹി: കൊച്ചി മെട്രോ രണ്ടാംഘട്ട സാധ്യതാ പഠനത്തിന് തീരുമാനം. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.

Ads By Google

ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. അങ്കമാലിയിലേക്കും ഫോര്‍ട്ട് കൊച്ചിയിലേക്കും മെട്രോ പദ്ധതി നീട്ടുന്നതിനെകുറിച്ചുള്ള സാധ്യതാ പഠനമാണ് നടക്കുക. ഇതുകൂടാതെ, തൃപ്പൂണിത്തുറയില്‍ നിന്നും കാക്കനാട് വഴി ആലുവയിലേക്ക് നീട്ടുന്നതിനുള്ള സാധ്യതയെക്കുറിച്ചും പഠിക്കും.

കൊച്ചി മെട്രോ കടന്നുപോകുന്ന വഴിയിലെ പരിസ്ഥിതി ആഘാത പഠനം നടത്താനും യോഗം ഏജന്‍സിയെ ചുമതലപ്പെടുത്തി. ഡി.എം.ആര്‍.സിയുമായുള്ള ഉടമ്പടിയുടെ കരട് തയ്യാറാക്കാനായി നാലംഗ സമിതിയേയും നിയോഗിച്ചു.

അതേസമയം, കൊച്ചി മെട്രോയ്ക്കുള്ള സാമ്പത്തിക സഹായത്തിനായി ജെയ്ക്കക് പുറമേ മറ്റേതെങ്കിലും ഏജന്‍സികളെ സമീപിക്കുന്നതില്‍ തീരുമാനമായിട്ടില്ല.

Advertisement