കൊച്ചി: അനധികൃതമായി കൃഷി ഭൂമി നികത്തുവാന്‍ അനുമതി തേടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അയച്ച രേഖകള്‍ പുറത്ത്. 42.8 ഹെക്ടര്‍ കൃഷി ഭൂമി നികത്താന്‍ അനുമതി തേടിക്കൊണ്ട് കൃഷി ഓഫീസര്‍ക്ക്് അയച്ച കത്താണ് പുറത്തായിരിക്കുന്നത്. ഈ മാസം ആറാം തീയ്യതിയാണ് കത്ത് അയച്ചിരിക്കുന്നത്.

Subscribe Us:

ഹൗസിങ് ഷോപ്പിങ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടുന്ന മെട്രോ വില്ലേജിന് വേണ്ടിയാണ് ഭൂമി നികത്തുന്നത്.

Ads By Google

തൃക്കാക്കരയിലെ 209 സര്‍വേ നമ്പരുകളിലുള്ള പാടം നികത്തി ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ പദ്ധതിയിടുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടിയാണ് കൊച്ചി മെട്രോ റെയിലിന്റെ പുതിയ നീക്കമെന്നാണ് പരക്കേയുള്ള ആക്ഷേപം.

കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതലയില്‍ നിന്നും ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരനെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതിന് പിന്നാലെയാണ് കൊച്ചി മെട്രോയ്‌ക്കെതിരെ പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും ശ്രീധരനെ നീക്കുമെന്ന സൂചനയുണ്ടായിരുന്നു.

ഇ.ശ്രീധരന്റെ അധികാരപരിധി വ്യക്തമാക്കണമെന്ന് കാണിച്ച് ടോം ജോസ് ഡി.എം.ആര്‍.സിക്ക് അയച്ച കത്തും ഏറെ വിവാദമായിരുന്നു. ഈ കത്തില്‍ ടോം ജോസില്‍ നിന്ന് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി ഇന്ന് അറിയിച്ചിരുന്നു. കൂടാതെ അടുത്ത ബുധനാഴ്ച്ച ഇ.ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്താനിരിക്കുകയാണ്.