Administrator
Administrator
കൊച്ചി മെട്രോ; ‘അനുമതി കിട്ടിയാല്‍ മൂന്നരവര്‍ഷത്തിനുള്ളില്‍’
Administrator
Saturday 4th December 2010 9:55am

കൊച്ചി: കേന്ദ്രാനുമതി കിട്ടിയാല്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി മൂന്നരവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ദല്‍ഹി റെയില്‍ കോര്‍പ്പറേഷന്‍ മേധാവി ഇ ശ്രീധരന്‍ പറഞ്ഞു. നിലവില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണയില്‍ മെട്രോ റെയില്‍ പദ്ധതിയുണ്ട്. ജനുവരിയോടെ ഇതിനനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പിലാക്കാനായുള്ള അനുബന്ധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നല്ല സഹകരണം ലഭിക്കുന്നുണ്ട്. അനുബന്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.ജി റോഡ് അടക്കമുള്ള റോഡുകളുടെ വീതി കൂട്ടുന്നതിനാവശ്യമായ ടെന്‍ഡര്‍ നടപടി തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിക്കെതിരെ വ്യാപാരികള്‍ രംഗത്തുവന്നത് സ്വാഭാവികമാണെന്നും മെട്രോ റെയില്‍ സ്ഥാപിച്ച എല്ലായിടത്തും ഇത്തരം എതിര്‍പ്പുനേരിടേണ്ടി വന്നിട്ടുണ്ടെന്നും ഏറെക്കുറെ അതിനെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement