Categories

കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് മന്‍മോഹന്‍സിങ് തറക്കല്ലിട്ടു

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തറക്കല്ലിട്ടു. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ നല്‍കുമെന്ന് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ എറ്റവും മികച്ച നഗരമായി കൊച്ചി ഉയരുമെന്നാണ് പ്രതീക്ഷയെന്നും 19 നഗരങ്ങളില്‍ കൂടി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറൈന്‍ഡ്രൈവ്‌ മൈതാനിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിരോധമന്ത്രി എ.കെ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ് അധ്യക്ഷത വഹിച്ചു.

Ads By Google

ആലുവ മുതല്‍ പേട്ടവരെ 25 കിലോമീറ്ററാണ് മെട്രോയുടെ ദൈര്‍ഘ്യം. 22 സ്‌റ്റേഷനുകളാണുണ്ടാകുക. ആദ്യഘട്ടത്തില്‍ മൂന്ന് കോച്ചുകളാണ് സര്‍വ്വീസ് നടത്തുക. 5182 കോടിയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിരിക്കുന്നത്.

ഇതില്‍ 50 ശതമാനം തുക കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വഹിക്കും. ബാക്കി വരുന്ന തുക ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷനില്‍ നിന്ന് വായ്പയായി വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിരവധി വിവാദങ്ങള്‍ക്ക് നടുവിലാണ് പ്രധാനമന്ത്രി മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. ചടങ്ങില്‍ നിന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വിട്ടുനിന്നു. ധൃതിപിടിച്ച് തറക്കല്ലിടല്‍ ചടങ്ങ് നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് വി.എസ് വിട്ടുനിന്നത്.

അതേസമയം കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ വി.എസ് പങ്കെടുക്കാത്തതില്‍ ദു:ഖമുണ്ടെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു.

മെട്രോ പദ്ധതിക്കായി വി.എസ് വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന്‌ പറഞ്ഞ ആന്റണി വികസന കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് തന്റെ അഭിപ്രായമെന്നും പറഞ്ഞു.

താന്‍ സ്വന്തം നാടായ ചേര്‍ത്തലയില്‍ അന്തിയുറങ്ങിയതിനേക്കാള്‍ കൂടുതല്‍ കൊച്ചിയിലാണ് അന്തിയുറങ്ങിയിട്ടുള്ളതെന്നും മലയാളത്തില്‍ നടത്തിയ പ്രസംഗത്തില്‍ ആന്റണി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തന്നെ പദ്ധതി പൂര്‍ത്തീകരിച്ച് എല്ലാവര്‍ക്കും ഒരുമിച്ച് സഞ്ചരിക്കാനുള്ള സാഹചര്യമൊരുങ്ങട്ടെയെന്ന് ആശംസിക്കുകയാണെന്നും ആന്റണി പറഞ്ഞു.‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന