Categories

കൊച്ചി മെട്രോ പദ്ധതി തൃപ്പൂണിത്തുറ വരെ നീട്ടും

delhi-metro

കൊച്ചി: കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടാന്‍ തീരുമാനം.

ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗത്തിലാണ് തീരുമാനം. പതിനാറാമത് ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് ഇന്ന് ചേര്‍ന്നത്.

നേരത്തെ പേട്ട വരെയാണ് കൊച്ചി മെട്രോയുടെ പാത തീരുമാനിച്ചിരുന്നത്. മെട്രോ പാത നീട്ടാന്‍ 323 കോടി രൂപയാണ് അധിക ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഇതിനായി 1,500 കോടിരൂപ എ.എഫ്.ഡിയില്‍ നിന്നു വായ്പ എടുക്കുമെന്നും ഡി.എം.ആര്‍.സി ചെയര്‍മാന്‍ സുധീര്‍ കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെട്രോ നീട്ടാനുള്ള സന്നദ്ധത സംസ്ഥാന സര്‍ക്കാരിനേയും കേന്ദ്രസര്‍ക്കാരിനേയും അറിയിക്കും. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

റെയില്‍ പാത നീട്ടുന്നത് സംബന്ധിച്ച് റൈറ്റ് എന്ന ഏജന്‍സി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.

ഫ്രഞ്ച് ധനകാര്യ ഏജന്‍സിയുമായി വായ്പാ കരാറില്‍ ഫെബ്രുവരി 8 ന് ഒപ്പിടാനും തീരുമാനമായി.

Tagged with: