ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് അംഗീകാരം നല്‍കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം ചന്ദ്രശേഖരന്‍. ഇതിനെക്കുറിച്ച് താന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കുന്നതിനെക്കുറിച്ച് താന്‍ പ്രധാനമന്ത്രിയുമായും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനുമായും ചര്‍ച്ച നടത്തി. പദ്ധതിക്ക് അംഗീകാരം നല്‍കാമെന്ന് അവര്‍ തനിക്ക് ഉറപ്പുനല്‍കി.

Subscribe Us:

പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിക്കാമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിയില്‍ നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. ദല്‍ഹിയിലായിരിക്കും യോഗമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കൂടുതല്‍ തുക ആവശ്യപ്പെടുമെന്നും കെ.എം. ചന്ദ്രശേഖര്‍ വ്യക്തമാക്കി.