കൊച്ചി: കൊച്ചി മെട്രോ മലയാളികളുടേത് മാത്രമല്ലെന്നും അതിന്റെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പങ്കെടുത്ത അന്യസംസ്ഥാന തൊഴിലാളികളുടെ കൂടി ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാ തൊഴിലാളികളേയും ഉള്‍പ്പെടുത്തി മെട്രോ യാത്ര നടത്തണമെന്നും അദ്ദേഹമ കൊച്ചി മെട്രോ അധികൃതരോട് ആവശ്യപ്പെട്ടു.


Dont Miss ‘ട്രോളുന്നവര്‍ അറിയണം ജഡിലശ്രീ കുമ്മനംജീ എന്തിന് മെട്രോയില്‍ കയറിയെന്ന്’ ഉദ്ഘാടന യാത്രയില്‍ വലിഞ്ഞു കയറിയ കുമ്മനത്തെ വറുത്തെടുത്ത് സോഷ്യല്‍ മീഡിയ 


സ്വപ്ന പദ്ധതികളായ വിഴിഞ്ഞം, കൊച്ചി മെട്രോ രണ്ടാം ഘട്ടം എന്നിവയും എല്ലാം തന്നെ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ കാണുന്നത്. വികസന പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പടെ വിവിധ തടസ്സങ്ങളാണ് ഉണ്ടാകുന്നത്. അത്തരം തടസ്സങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാവുന്നവരെ പുനരധിവസിപ്പിക്കുന്നതിന് മുന്തിയ പരിഗണന ഉണ്ടാകും എന്നാല്‍ അത് സ്വീകാര്യമല്ലാതെ എതിര്‍ക്കുന്നവര്‍ക്ക് വേണ്ടി ഒരു പദ്ധതിയും ഉപേക്ഷിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. പരിസഥിതിക്ക് വലിയ പ്രാധാന്യം നല്‍കികൊണ്ടായിരിക്കും വികസനമെന്നും പിണറായി പറഞ്ഞു.

കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യേണ്ടത് ആരെന്നതിനെ ക്കുറിച്ച് സംസ്ഥാന സര്‍ക്കാറിന് ഒരു സംശയവുമുണ്ടായിരുന്നില്ലെന്നും മെട്രോ ഉദ്ഘാടനവുമായി വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇപ്പോള്‍ നിരാശയാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.