എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ വൈകും: ഇ. ശ്രീധരന്‍
എഡിറ്റര്‍
Tuesday 4th March 2014 10:16am

e.-sreedharan

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി കൃത്യ സമയത്ത് പൂര്‍ത്തിയാക്കാനാവുമെന്ന പ്രതീക്ഷയില്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പറഞ്ഞു.

പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതും കോച്ചുകളുടെ നിര്‍മ്മാണ കരാര്‍ റി-ടെണ്ടര്‍ ചെയ്തതുമാണ് പ്രശ്‌നമായിരിക്കുന്നത്.

സര്‍ക്കാരില്‍നിന്ന് പദ്ധതിക്ക് പൂര്‍ണ സഹകരണം ലഭിക്കുന്നുണ്ട്. മൂന്നു വര്‍ഷത്തിനകം മെട്രോ കമ്മീഷന്‍ ചെയ്യാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച അനിശ്ചിതത്വം പദ്ധതി വൈകിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതിവേഗ റെയില്‍പ്പാത കേരളത്തിന് അത്യാവശ്യമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ താല്‍പര്യം കാണിക്കുന്നില്ല.

അതിവേഗ റെയില്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതുണ്ട്. വളരെ കുറച്ച് സ്ഥലം മാത്രം മതി എന്നതാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. അതിവേഗ റെയില്‍പ്പാതയില്ലാതെ കേരളത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍ പദ്ധതി രണ്ടു മാസത്തിനകം ആരംഭിക്കുമെന്നും ഇ. ശ്രീധരന്‍ അറിയിച്ചു.

Advertisement