എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ: 9.283 ഹെക്ടര്‍ അധികസ്ഥലം കൂടി ഏറ്റെടുക്കും
എഡിറ്റര്‍
Friday 16th November 2012 10:40am

കൊച്ചി: കൊച്ചി മെട്രോയ്ക്കായി 9.283 ഹെക്ടര്‍ സ്ഥലം കൂടി അധികമായി ഏറ്റെടുക്കും. ഡി.എം.ആര്‍.സി തയാറാക്കിയ അന്തിമ രൂപരേഖ അനുസരിച്ചാണ് ഈ തീരുമാനം.

Ads By Google

ആലുവ, പേട്ട ടെര്‍മിനലുകളിലും കലൂര്‍, ഇടപ്പള്ളി, കളമശേരി സ്‌റ്റേഷനുകളിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലം അനുവദിക്കും. നിലവിലുള്ള റോഡിന് നടുവിലൂടെയാണ് മെട്രോ റയില്‍ ട്രാക്കുകള്‍ നിശ്ചയിച്ചിരുന്നത്.

കൊച്ചി മഹാരാജാസ് കോളജ് ഒഴികെയുള്ള 21 കേന്ദ്രങ്ങളിലും പാര്‍ക്കിങ് സൗകര്യത്തോടെയുള്ള മെട്രോ സ്‌റ്റേഷനുകളായിരിക്കും പുതിയ രൂപരേഖ അനുസരിച്ച് ഒരുങ്ങുക.

പുതിയ രൂപരേഖ പ്രകാരം എംജി റോഡ്, സൗത്ത് റയില്‍വേ സ്‌റ്റേഷന്‍, വൈറ്റില മൊബിലിറ്റി ഹബ് എന്നിവടങ്ങളിലടക്കം ആറുകേന്ദ്രങ്ങളില്‍ റോഡുവക്കിലൂടെയാകും ട്രാക്ക് കടന്നുപോവുക.

ഡി.എം.ആര്‍സിയുടെ പുതിയ രൂപരേഖയ്ക്ക് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് അംഗീകാരം നല്‍കി. ഒന്‍പത് ഹെക്ടര്‍ സ്ഥലം കൂടി ഇനി ജില്ലാ ഭരണകൂടം കണ്ടെത്തേണ്ടതുണ്ട്.

Advertisement