തിരുവനന്തപുരം: കൊച്ചി മെട്രോ റയില്‍പദ്ധതിക്ക് അനുമതിക്ക് കേന്ദ്രം അനുമതി നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മന്ത്രി എം. വിജയകുമാര്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തോടു കാണിക്കുന്ന അവഗണനയായി മാത്രമേ ഇതിനെ കാണാനാകൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുംബൈ, ദല്‍ഹി, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളുടെയെല്ലാം മെട്രോപദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. കേരളം ഇപ്പോഴും പദ്ധതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും വിജയകുമാര്‍ പറഞ്ഞു. പ്ലാനിങ്് കമ്മീഷന്റെ അനുമതി ലഭിച്ച പദ്ധതിക്ക് ധനകാര്യമന്ത്രാലയം മാത്രമാണ് തടസ്സമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊച്ചി മെട്രോ പദ്ധതിക്കായി പ്രണബ് മുഖര്‍ജി അടക്കമുള്ള നേതാക്കളെ കണ്ടതായും വിജയകുമാര്‍ പറഞ്ഞു.