എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ: ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചെന്ന് ഇ.ശ്രീധരന്‍
എഡിറ്റര്‍
Friday 9th November 2012 10:45am

കൊച്ചി: കൊച്ചി മെട്രോ വിഷയത്തില്‍ ദല്‍ഹിയില്‍ വെച്ച് നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായി ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍.

Ads By Google

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. അത് നടപ്പാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. 27 ന് ഡി.എം.ആര്‍.സി ഒരു യോഗം വിളിച്ചിട്ടുണ്ട്.

അന്ന് എടുക്കുന്ന തീരുമാനത്തിനനുസരിച്ചായിരിക്കും കൊച്ചി മെട്രോയുടെ നടത്തിപ്പിന്റെ കാര്യം തീരുമാനിക്കുന്നത്. ഡി.എം.ആര്‍.സിയുടെ യോഗത്തില്‍ തനിയ്ക്ക് ശുഭപ്രതീക്ഷയുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.

കൊച്ചി മെട്രോ ഏറ്റെടുക്കുന്നതില്‍ ഡി.എം.ആര്‍.സിക്ക് തടസ്സമില്ലെന്ന് നേരത്തെ ഇ.ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. തടസം ഉന്നയിച്ചിരിക്കുന്നത് ബോര്‍ഡാണ്. എത്ര ജോലിഭാരം ഉണ്ടെങ്കിലും കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ഡി.എം.ആര്‍.സിക്ക് ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ഡി.എം.ആര്‍.സിയുടെ അടുത്ത യോഗത്തിന് മുമ്പ് ദല്‍ഹിയിലെത്തി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൊച്ചി മെട്രോ സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ക്കായുള്ള ദല്‍ഹി യാത്ര മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു.

കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ഡി.എം.ആര്‍.സി.ക്ക് പരിമിതിയുണ്ടെന്നാണ് കഴിഞ്ഞ കൂടിക്കാഴ്ചയില്‍ കേന്ദ്ര നഗരവികസന മന്ത്രി കമല്‍ നാഥ് മുഖ്യമന്ത്രിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്താനാണ് മുഖ്യമന്ത്രി വീണ്ടും ദല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചത്.

Advertisement