എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ ഏറ്റെടുക്കുന്നതില്‍ ഡി.എം.ആര്‍.സിക്ക് തടസ്സമില്ല: ഇ.ശ്രീധരന്‍
എഡിറ്റര്‍
Wednesday 7th November 2012 1:32pm

ന്യൂദല്‍ഹി: കൊച്ചി മെട്രോ ഏറ്റെടുക്കുന്നതില്‍ ഡി.എം.ആര്‍.സിക്ക് തടസ്സമില്ലെന്ന് ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍. തടസം ഉന്നയിച്ചിരിക്കുന്നത് ബോര്‍ഡാണ്. എത്ര ജോലിഭാരം ഉണ്ടെങ്കിലും കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ഡി.എം.ആര്‍.സിക്ക് ശേഷിയുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.

Ads By Google

ദല്‍ഹിയിലെത്തിയ  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 27 ന് ചേരുന്ന ഡി.എം.ആര്‍.സി യോഗത്തില്‍ തടസങ്ങള്‍ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. രാവിലെ കേന്ദ്രമന്ത്രി കെ.വി തോമസുമായി ഇ. ശ്രീധരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കൊച്ചി മെട്രൊ പദ്ധതി ഡി.എം.ആര്‍.സി.ക്ക് തന്നെ നല്‍കുമെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് പറഞ്ഞു. നഗരവികസന മന്ത്രി കമല്‍നാഥ് ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡി.എം.ആര്‍.സിയുടെ അടുത്ത യോഗത്തിന് മുമ്പ് ദല്‍ഹിയിലെത്തി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കൊച്ചി മെട്രോ സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ക്കായുള്ള ദല്‍ഹി യാത്ര മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു.

കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ഡി.എം.ആര്‍.സി.ക്ക് പരിമിതിയുണ്ടെന്നാണ് കഴിഞ്ഞ കൂടിക്കാഴ്ചയില്‍ കമല്‍ നാഥ് മുഖ്യമന്ത്രിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്താനാണ് മുഖ്യമന്ത്രി വീണ്ടും ദല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചത്.

Advertisement