എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ: ഇടപെടാമെന്ന് ആന്റണി ഉറപ്പുനല്‍കിയതായി രാജീവ് എം.പി
എഡിറ്റര്‍
Friday 2nd November 2012 1:53pm

ന്യൂദല്‍ഹി: കൊച്ചി മെട്രോ വിഷയത്തില്‍ പി.രാജീവ് എം.പി കേന്ദ്രമന്ത്രി എ.കെ.ആന്റണിയുമായി ചര്‍ച്ച നടത്തി. താന്‍ എന്നും കൊച്ചി മെട്രോയ്ക്ക് ഒപ്പമുണ്ടെന്ന് ആന്റണി അറിയിച്ചു.

പദ്ധതി ഡി.എം.ആര്‍.സിയെ കൊണ്ട് ഏറ്റെടുപ്പിക്കുന്ന കാര്യത്തില്‍ ഇടപെടാമെന്ന് ആന്റണി ഉറപ്പ് നല്‍കിയതായി രാജീവ് എം.പി പറഞ്ഞു. നഗരവികസന മന്ത്രാലയത്തിന്റെ ഉന്നതതല യോഗം വിളിക്കണമെന്ന് ആന്റണിയോട് ആവശ്യപ്പെട്ടതായും രാജീവ് വ്യക്തമാക്കി.

Ads By Google

അതേസമയം കൊച്ചി മെട്രോ റയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തറക്കല്ലിട്ട പദ്ധതിയാണ് കൊച്ചി മെട്രോ. അത് നടപ്പാകുക തന്നെ ചെയ്യും.

ഉമ്മന്‍ ചാണ്ടി ദല്‍ഹിയിലെത്തി നടത്തുന്നചര്‍ച്ചകളില്‍ തീരുമാനമായില്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും എം.പിമാരും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഇടപെടുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement