കണ്ണൂര്‍: മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി കണ്ണൂരില്‍ വ്യക്തമാക്കിയത്. ഈ മാസം 30-ന് ഉദ്ഘാടനം നടക്കുമെന്ന് പറയുന്നത് തെറ്റിദ്ധാരണയുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയേയാണ് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ അനന്തമായി കാത്തിരിക്കില്ലെന്ന് നേരത്തേ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.


Also Read: കുല്‍ഭുഷന്റെ വധശിക്ഷ; വിധി അംഗീകരിക്കുന്നുവെന്ന് പാക് പ്രവിശ്യാ മന്ത്രി; പാകിസ്ഥാനില്‍ ആശയക്കുഴപ്പം


സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ ദിനമായ മെയ് 30-ന് തന്നെ മെട്രോ ഉദ്ഘാടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ കൊച്ചിമെട്രോ ഉദ്ഘാടനത്തിന് തയ്യാറായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉദ്ഘാടന ചടങ്ങിനായ് പ്രധാനമന്ത്രിയുടെ ഒഴിവിനായ് അനന്തമായി കാത്തിരിക്കില്ലെന്ന് മന്ത്രി പറഞ്ഞത്.


Must Read: ‘താന്‍ പോരാടിയത് സിനിമയിലെ ജന്മി-കുടിയാന്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍’; വ്യക്തിപരമായി ആരോടും ശത്രുതയില്ലെന്നും സംവിധായകന്‍ വിനയന്‍ ദമ്മാമില്‍


മെട്രോയ്ക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പച്ചക്കൊടി ലഭിച്ചത് ഈ ആഴ്ചയായിരുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പതിനൊന്ന് സ്റ്റേഷനുകളിലും പാളത്തിലും സുരക്ഷാ കമ്മീഷന്‍ നേരത്തേ പരിശോധന നടത്തിയിരുന്നു.
പരിശോധനയില്‍ നേരത്തേ തന്നെ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. പാളം, സിഗ്‌നല്‍ സംവിധാനം, യാത്രക്കാരുടെ സുരക്ഷ, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയകാര്യങ്ങളിലെല്ലാം കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തി.


Don’t Miss: ‘അധ്യാപകനൊക്കെ പണ്ട്, ഇപ്പോ നീ പ്രായപൂര്‍ത്തിയായ വെറും പെണ്ണ്’ രാത്രി അശ്ലീല ചാറ്റിനുവന്ന സംസകൃത സര്‍വ്വകലാശാലയിലെ അധ്യാപകനെ തുറന്നുകാട്ടി വിദ്യാര്‍ഥിനി


ചെന്നൈ, ബംഗളൂരു മെട്രോ സ്റ്റേഷനുകളേക്കാള്‍ മികച്ച നിലവാരമുള്ളതാണ് കൊച്ചിയിലെ സ്റ്റേഷനെന്നും സുരക്ഷാ കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാ ക്യാമറകള്‍ എല്ലാ സ്റ്റേഷനുകളിലും സ്ഥാപിക്കണമെന്നും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.