എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ: ഹൈബി ഈഡന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി
എഡിറ്റര്‍
Monday 12th November 2012 10:57am

ന്യൂദല്‍ഹി: കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡി.എം.ആര്‍.സിയെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.എല്‍.എ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.

Ads By Google

പദ്ധതി ഡി.എം.ആര്‍.സിയെ ഏല്‍പിക്കണമെന്നാണ് കൊച്ചിയിലെ ജനങ്ങളുടെ താല്‍പര്യമെന്ന് രാഹുലിനെ ധരിപ്പിച്ചതായി ഹൈബി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൊച്ചി മെട്രോ വിഷയത്തില്‍ ഇടപെടാമെന്ന്  രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായി ഹൈബി ഈഡന്‍ അറിയിച്ചു. കൊച്ചി മെട്രോ വിഷയത്തില്‍ പരിപൂര്‍ണമായി എല്ലാ സഹായവും ചെയ്യുമെന്നും രാഹുല്‍ ഉറപ്പു നല്‍കിയതായി ഹൈബി ഈഡന്‍ പറഞ്ഞു.

കൊച്ചി മെട്രോ ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കണമെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം. അതിനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. ദല്‍ഹിയില്‍ വീണ്ടും ചേരുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു.

Advertisement