എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ ഡി.എം.ആര്‍.സിക്ക് നല്‍കുന്നതില്‍ തീരുമാനമായില്ല
എഡിറ്റര്‍
Friday 19th October 2012 4:04pm

കൊച്ചി: കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്‍.സിക്ക് നല്‍കുന്നതില്‍ തീരുമാനമായില്ല. ദല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ ബോര്‍ഡിന്റെ അനുമതി വേണമെന്നതിനാലാണ് കൊച്ചി മെട്രോയെ ഡി.എം.ആര്‍.സിക്ക് നല്‍കാത്തതിന് കാരണം. ഡി.എം.ആര്‍.സി തന്നൊയണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Ads By Google

കൊച്ചി മെട്രോറെയില്‍ ലിമിറ്റഡിന്റെ നിര്‍ണ്ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പദ്ധതി പരിഷ്‌കരിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കൊച്ചി മെട്രോയുടെ നിര്‍മ്മാണ കരാര്‍ ഡി.എം.ആര്‍.സിയെ ഏല്‍പ്പിയ്ക്കണമെന്ന മന്ത്രിസഭാ തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തിരുന്നു. നേരത്തെയും സമാനമായതീരുമാനം സംസ്ഥാനമന്ത്രിസഭ കൈക്കൊണ്ടിരുന്നെങ്കിലും ഡി.എം.ആര്‍.സിക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുന്ന തരത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.

എന്നാല്‍ ഈ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പദ്ധതി ഏറ്റെടുത്ത് നടത്താന്‍ കഴിയുമെന്ന് ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടാന്‍ കെ.എം.ആര്‍.എല്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

അതേസമയം, കൊച്ചി മെട്രോറെയില്‍ ഡി.എം.ആര്‍.സിക്ക് തന്നെ നല്‍കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് രാവിലെ വ്യക്തമാക്കിയിരുന്നു. കേന്ദ്രവിജിലന്‍സ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഡി.എം.ആര്‍.സിക്ക് കഴിയുമെന്നും ആര്യാടന്‍ പറഞ്ഞിരുന്നു.

Advertisement