കൊച്ചി: കൊച്ചി മെട്രോ വൈകുന്നതിന് കാരണം നഗരസഭയാണെന്ന് ഡല്‍ഹി മെട്രോ റയില്‍ പ്രോജക്ട് ഡയറക്ടര്‍ പി.ശ്രീറാം.

നോര്‍ത്ത് മേല്‍പ്പാലത്തിനു കീഴിലുള്ള കച്ചവടക്കാരെ പൂര്‍ണമായി ഒഴിപ്പിക്കാനോ, പുനര്‍നിര്‍മിക്കേണ്ട പാലങ്ങള്‍ കൃത്യസമയത്ത് കൈമാറാനോ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ഗതാഗതം തിരിച്ചുവിടേണ്ട റോഡുകളുടെ അറ്റകുറ്റപ്പണി വൈകുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭ സഹകരിക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മേയര്‍ ടോണി ചമ്മിണി പ്രതികരിച്ചു. കൊച്ചി മെട്രോ പദ്ധതിക്കു വേണ്ട എല്ലാ സഹായും നഗരസഭ നല്‍കുന്നുണ്ട്. കച്ചവടക്കാരെ പൂര്‍ണമായും പുനരധിവസിപ്പിക്കാതെ പാലം പൊളിച്ചു തുടങ്ങിയത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.