എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ, കെ.പി.സി.സി പുന:സംഘടന: തീരുമാനം വൈകും
എഡിറ്റര്‍
Tuesday 6th November 2012 1:00pm

ന്യൂദല്‍ഹി: കൊച്ചി മെട്രോ ചര്‍ച്ചകളും  കെ.പി.സി.സി പുനഃസംഘടനയും വൈകും. കേന്ദ്രനഗരവികസനമന്ത്രി കമല്‍നാഥ് ദല്‍ഹിക്ക് പുറത്തായതിനെ തുടര്‍ന്നാണ് കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാറ്റിയത്.

കമല്‍നാഥ് ദല്‍ഹിയില്‍ ഇല്ലാത്തതിനാലാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നാളെ ദല്‍ഹിക്ക് നടത്താനിരുന്ന യാത്ര മാറ്റിവെച്ചത്. നഗരവികസന മന്ത്രാലയവുമായി നാളെയാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്.

Ads By Google

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, നഗര വികസനമന്ത്രി കമല്‍നാഥ് എന്നിവരുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. കമല്‍ നാഥ് വിദേശപര്യടനത്തിലാണ്.

കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ഡി.എം.ആര്‍.സിക്ക് പരിമിതിയുണ്ടെന്ന് നേരത്തെ കമല്‍നാഥ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകാന്‍ തീരുമാനിച്ചത്.

അതേസമയം നാളെയും മറ്റന്നാളും സോണിയഗാന്ധി സ്വന്തം മണ്ഡലമായ റായ്ബറേലി സന്ദര്‍ശിക്കുകയാണ്. ഒന്‍പതിന് കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരും ദല്‍ഹി ഹരിയാന അതിര്‍ത്തിയിലുള്ള സൂരജ്കുണ്ഡില്‍ ഒരു ദിവസം മുഴുവന്‍ നീളുന്ന സമ്മേളനത്തിലുമായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് ദീപാവലി കൂടി കഴിഞ്ഞ് പതിനഞ്ചോടെ മാത്രമേ ഇനി പുനഃസംഘടന ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയുള്ളു.

Advertisement