കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്കായുള്ള ബാങ്ക് അക്കൗണ്ട് കൊല്ലം ആക്‌സിസ് ബാങ്കില്‍ തുടങ്ങിയതില്‍ ദുരൂഹത. ഉമ്മന്‍ചാണ്ടിയുടെ ബന്ധു അസിസ്റ്റന്റ് മാനേജരായ ബാങ്കിലാണ് കൊച്ചി മെട്രോയുടെ പണം നിക്ഷേപിച്ചിരിക്കുന്നത്. നിക്ഷേപം കൊല്ലത്തേക്ക് മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യാവിഷനാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് അക്കൗണ്ടുകളാണ് കൊച്ചി മെട്രോയ്ക്ക് വേണ്ടി തുടങ്ങിയത്. ഇതില്‍ ഒന്ന് കൊച്ചിയിലും മറ്റൊന്ന് കൊല്ലത്തുമാണ്. ഇപ്പോള്‍ രണ്ട് കോടി രൂപയാണ് കൊല്ലത്തെ അക്കൗണ്ടിലുള്ളത്. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ചിലവായ 700 കോടി രൂപ ഈ അക്കൗണ്ടിലാവും എത്തുക.

Subscribe Us:

ഇതുമായി ബന്ധപ്പെട്ട് രണ്ട് ചോദ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നിട്ടുള്ളത്. കൊച്ചി മെട്രോയുടെ അക്കൗണ്ട് എന്തുകൊണ്ട് കൊല്ലത്ത് തുടങ്ങിയെന്നതാണ് ഇതില്‍ പ്രധാനം. രണ്ടാമത്തേത് അക്കൗണ്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ കൊച്ചി മെട്രോ എംഡി ടോം ജോസിനെ കാണാന്‍ പോയത് ആക്‌സിസ് ബാങ്ക് എം.ഡിയും മുഖ്യമന്ത്രിയുടെ ബന്ധു സച്ചുവുമാണ്. മുഖ്യമന്ത്രിയില്‍ സച്ചുവിനുള്ള സ്വാധീനമാണ് അദ്ദേഹത്തെ എക്കൗണ്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ ചുമതലപ്പെടുത്തിയതിന് പിന്നിലെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.

മുഖ്യമന്ത്രിക്കും വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദിനുമാണ് കൊച്ചി മെട്രോയുടെ ചുമതല. മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ സമ്മര്‍ദ്ദഫലമായാണ് കൊല്ലത്ത് എക്കൗണ്ട് തുടങ്ങിയതെന്നാണ് ആരോപണം.

malayalam news
english news