എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിമെട്രോയ്ക്കായി 1500 കോടിയുടെ വിദേശ വായ്പ
എഡിറ്റര്‍
Friday 15th November 2013 5:23pm

kochi-metro

കൊച്ചി: കൊച്ചിമെട്രോയുടെ ആദ്യഘട്ടത്തിനായി 1500 കോടിയുടെ ഫ്രഞ്ച് വായ്പ ലഭ്യമാക്കാനുള്ള കാര്യത്തില്‍ ധാരണയായി. വായ്പ അനുവദിക്കാന്‍ ഫ്രഞ്ച് വികസന ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം അംഗീകാരം നല്‍കി.

1.9 ശതമാനമാണ് വായ്പക്കുള്ള പലിശ. തിരിച്ചടവ് കാലാവധി 20 വര്‍ഷമാണ്. ആലുവ മുതല്‍ പേട്ട വരെയുള്ള ആദ്യ ഘട്ടത്തിനാണ് വിദേശവായ്പ ലഭ്യമാകുന്നനത്. വായ്പ സംബന്ധിച്ച അന്തിമ കരാര്‍ ഫെബ്രുവരിയില്‍ ഒപ്പിടും.

മെട്രോയ്ക്ക് അനുവദിച്ച് കിട്ടുന്ന ആദ്യ വിദേശ വായ്പയാണ് ഇത്.  വായ്പയുമായി ബന്ധപ്പെട്ട് ഫ്രഞ്ച് ഏജന്‍സിയുടെ പ്രത്യേക സംഘം പല തവണ കൊച്ചി മെട്രോയുടെ നിര്‍മ്മാണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപകയും പഠനത്തിനു വിധേയമാക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷമാണ് ഇപ്പോള്‍ വായ്പ അനുവദിച്ചിരിക്കുന്നത്. ഏകദേശം 180 ദശലക്ഷം യൂറോയാണ് അനുവദിച്ചിട്ടുള്ളത്. നേരത്തേ പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി കാനറാബാങ്ക് 1200 കോടി രൂപ വായ്പ നല്‍കാമെന്ന് സമ്മതിച്ചിരുന്നു.

മൊത്തം 5000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ പകുതി തുക കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കാനും ബാക്കി തുക വിദേശ ഏജന്‍സികളില്‍ നിന്നും വായ്പയായി കണ്ടെത്താനുമാണ് നേരത്തേ ധാരണയായിരുന്നത്.

Advertisement