കൊച്ചി: കള്ളപ്പണം നിയന്ത്രിക്കാനുള്ള നിയമം കാലോചിതമായി പരിഷ്‌കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. കൊച്ചിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രിക്കാനുള്ള കര്‍മപരിപാടി അവലോകനംചെയ്യാന്‍ സംഘടിപ്പിച്ച ഏഷ്യപസഫിക് ഗ്രൂപ്പിന്റെ 14ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ കള്ളപ്പണത്തിനെതിരായ നടപടികള്‍ ശക്തമാക്കുമെന്നും കള്ളപ്പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് ജാഗ്രതവേണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.കള്ളപ്പണം തടയുന്നതിന് ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ കര്‍ശനമായ ഒരു നിയമമുണ്ട്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിലെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കി. നിയമം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ ഭേദഗതിയെ കുറിച്ച് ചിന്തിക്കുന്നത്.ലോകരാജ്യങ്ങള്‍ക്ക് കള്ളപ്പണം വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ലോകരാജ്യങ്ങള്‍ കൂട്ടായ പരിശ്രമത്തിലൂടെ ഇത് നേരിടേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു. നാല്‍പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോകരാജ്യങ്ങള്‍ക്ക് കള്ളപ്പണം വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ലോകരാജ്യങ്ങള്‍ കൂട്ടായ പരിശ്രമത്തിലൂടെ ഇത് നേരിടേണ്ടതുണ്‌ടെന്നും ധനമന്ത്രി പറഞ്ഞു.

ആഗോളതലത്തില്‍ കളളപ്പണത്തിന്റെ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ട് നടക്കുന്ന സമ്മേളനത്തില്‍
നാല്‍പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സെക്രട്ടറി കെ. ജോസ് സിറിയക്കും ഓസ്‌ട്രേല്യന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ ടോണി നെഗസും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.